SignIn
Kerala Kaumudi Online
Saturday, 28 November 2020 8.09 AM IST

ഞാൻ സ് മാർട്ടല്ലേ


മ​ല​യാ​ള​ ​സി​നി​മ​യി​ലെ മു​ത്ത​ച്ഛ​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ് ​ണ​ൻ​ ​ന​മ്പൂ​തി​രിക്ക് ​ ​ ഇന്ന് തൊ​ണ്ണൂ​റ്റി​എട്ടാം ​ ​പി​റ​ന്നാൾ​

unnikrishnan

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​മു​ത്ത​ച് ​ഛ​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ് ​ണ​ൻ​ ​ന​മ്പൂ​തി​രിക്ക് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. 1922 ഒക്ടോബർ25നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജനനം.തുലാം മാസത്തിലെ തിരുവോണം ആണ് നക്ഷത്രം.പ​യ്യ​ന്നൂ​ർ​ ​കൊ​റോം​ ​പു​ല്ലേ​രി​ ​വാ​ദ്ധ്യാ​ർ​ ​ഇല്ലത്തിലെ കുടുംബാംഗങ്ങൾക്ക് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ മുതുമുത്തച്ഛൻ ആണ്. ദി​ന​ച​ര്യ​ ​ഇ​ങ്ങ​നെ​ ​തു​ട​ങ്ങു​ന്നു.​പു​ല​ർ​ച്ചെ​ ​അ​ഞ്ചി​ന് ​ഉ​ണ​രും.​ജ​പം​ ​ക​ഴി​ഞ്ഞ് ​കു​ളി.​തു​ട​ർ​ന്ന് ​നെ​റ്റി​യി​ൽ​ ​ഭ​സ്മം.​പി​ന്നേ​ ​ച​ന്ദ​ന​വും​ ​കു​ങ്കു​മ​വും.​ ​ഈ​ ​മു​ഖ​ത്തോ​ടെ​ ​മാ​ത്ര​മേ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​യെ​ ​കാ​ണാ​ൻ​ ​ക​ഴി​യൂ.​പ​ത്മാ​സ​ന​ത്തി​ലെ​ ​ജ​പ​വും​ ​യോ​ഗ​യും​ ​മാ​ത്രം​ ​ഇ​പ്പോ​ഴി​ല്ല.​ ​ദി​വ​സ​വും​ ​പ​ത്ര​വാ​യ​ന​യു​ണ്ട്.​ ​ഊ​ണി​ന് ​പ്ര​ത്യേ​ക​ ​വി​ഭ​വ​മൊ​ന്നു​മി​ല്ല​ .​രാ​ത്രി​ ​എ​ട്ടി​നു​ശേ​ഷം​ ​ഉ​റ​ക്കം.​ഇ​പ്പോ​ൾ​ ​പു​തി​യ​ ​ഒ​രു​ ​ദി​ന​ച​ര്യ​ ​കൂ​ടി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​ത്ര​സ​മ്മേ​ള​നം​ ​മു​ട​ങ്ങാ​തെ​ ​കാ​ണും.​
തൊണ്ണൂറ്റിയെട്ട് വയസിലേക്ക് പ്രവേശിക്കുമ്പോഴും ​പ്രാ​യാ​ധി​ക്യ​ത്തി​ന്റെ​ ​അ​സ്വ​സ്ഥ​ത​ ​കാ​ര്യ​മാ​യി​ ​അ​ല​ട്ടു​ന്നി​ല്ല.​ ​മൂ​ത്ത​മ​ക​ൾ​ ​ദേ​വി​യു​ടെ​ ​ഭ​ർ​ത്താ​വും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​യി​ലൂ​ടെ​യാ​ണ് ​സി​നി​മാ​ബ​ന്ധം​ .​ ​കൈ​ത​പ്രം​ ​പാ​ട്ടു​ക​ൾ​ ​ഒ​രു​ക്കി​യ​ ​ദേ​ശാ​ട​ന​ത്തി​ലൂ​ടെ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​താ​ണ് ​സി​നി​മാ​ക്ക​ഥ.​ ​ദേ​ശാ​ട​ന​ത്തി​ൽ​ ​ക​ര​യി​പ്പി​ച്ചു.​ ​ക​ല്യാ​ണ​രാ​മ​നി​ലും​ ​കൈ​ക്കു​ട​ന്ന​ ​നി​ലാ​വി​ലും​ ​മാ​യാ​മോ​ഹി​നി​യി​ലും​ ​പ്രേ​ക്ഷ​ക​രെ​ ​ചി​രി​പ്പി​ച്ച​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​പിറന്നാൾ ​ആ​ഹ്ളാ​ദ​ത്തി​ൽ​ .

മഹാനവമി ദിവസം പിറന്നാൾ.

​ ​എ​ല്ലാം​ ​ഈ​ശ്വ​രാ​നു​ഗ്ര​ഹം.​ഇ​തു​വ​രെ​ ​എ​ത്താ​ൻ​ ​ക​ഴി​ഞ്ഞ​ത് ​മ​ഹാ​ഭാ​ഗ്യം.​ഈ​ ​പ്രാ​വ​ശ്യം​ ​മ​ഹാ​നവമി​ ​ദി​വ​സം​ ​ജ​ന്മ​ദി​നം​ ​എ​ത്തി എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​എ​ന്റെ​ ​താ​വ​ഴി​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഞാ​ൻ​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​എ​ല്ലാ​ ​ജ​ന്മ​ദി​ന​ത്തി​ലും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഒ​ത്തു​ചേ​രാ​റു​ണ്ട് .​അ​വ​രോ​ടൊ​പ്പം​ ​സ​ദ്യ​ ​ക​ഴി​ക്കും.​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​ശം​സ​ ​നേ​രാ​ൻ​ ​വി​ളി​ക്കാ​റു​ണ്ട്.​ ​ക​മ​ൽ​ഹാ​സ​ൻ​ ​എ​ല്ലാ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ലും​ ​വി​ളി​ക്കും.​ഒ​രു​ ​പ്രാ​വ​ശ്യം​ ​ആ​ശം​സ​ ​നേ​ർ​ന്ന് ​ര​ജ​നീ​കാ​ന്ത് ​ക​ത്ത് ​അ​യ​ച്ചു.

അഭിനയിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറി

ദാ​മോ​ദ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​വ​ന്ന​പ്പോ​ഴാ​ണ് ​ജ​യ​രാ​ജ് ​എ​ന്നെ​ ​കാ​ണു​ന്ന​ത്.​ ​അ​പ്പോ​ൾ​ ​ത​ന്നെ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​അ​ഭി​ന​യി​ക്കാ​ൻ​ ​എ​നി​ക്ക് ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ഒ​ഴി​ഞ്ഞു​മാ​റി.​മ​ക്ക​ളും​ ​ദാ​മോ​ദ​ര​നും​ ​ഒ​രു​പാ​ട് ​നി​ർ​ബ​ന്ധി​ച്ചു.​ ​ഒ​ടു​വി​ൽ​ ​തീ​രു​മാ​നം​ ​മാ​റ്റി.​ ​ദേ​ശാ​ട​നം​ ​ആ​ദ്യ​ ​സി​നി​മ​യാ​യി.​ ​എ​ന്റെ​ ​ആ​ദ്യ​ ​അ​ഭി​ന​യ​വും.​ ​പ​യ്യ​ന്നൂ​ർ​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​മോ​ണോ​ ​ആ​ക്ട് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ക​ലാ​പ്ര​വ​ർ​ത്ത​നം​ ​അ​വി​ടെ​ ​തീ​ർ​ന്നു​വെ​ന്നാ​ണ് ​ക​രു​തി​യ​ത്.​ദേ​ശാ​ട​ന​ത്തി​ന് ​ദാ​മോ​ദ​ര​ന്റെ​ ​പാ​ട്ടു​ക​ൾ.​ദാ​മോ​ദ​ര​ന്റെ​ ​മ​ക​ൻ​ ​ദീ​പാ​ങ്കു​ര​ൻ​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​യി​ൽ​ ​പാ​ടി.​അ​ങ്ങ​നെ​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട് ​ദേ​ശാ​ട​ന​ത്തി​ന്.​ദീ​പാ​ങ്കു​ര​ൻ​ ​പാ​ടി​യ​ ​നാ​വാ​മു​കു​ന്ദാ​ഹ​രേ​ ​എ​ന്ന​ ​പാ​ട്ടും​ ​പ്രി​യ​പ്പെ​ട്ട​ത്.​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​യി​ൽ​ ​ഏ​റെ​ ​പ്രി​യം​ ​ദേ​ശാ​ട​നം​ ​ത​ന്നെ.​ ​പി​ന്നെ​ ​ക​ല്യാ​ണ​ ​രാ​മ​ൻ.​ ​ഈ​ ​പ്രാ​യ​ത്തി​ലും​ ശ്യംഗാരം അ​ഭി​ന​യി​ക്കാ​ൻ​ ​തി​രു​മേ​നി​ക്ക് ​മാ​ത്ര​മേ​ ​ക​ഴി​യു​വെ​ന്ന് ​ആ​ ​സി​നി​മ​ ​ക​ണ്ട് ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സ​ർ​ ​പ​റ​ഞ്ഞു.​ഒ​രാ​ൾ​ ​മാ​ത്രം​ ​സി​നി​മ​യി​ലെ​ ​ക​ഥാ​പാ​ത്ര​വും​ ​പ്രി​യ​പ്പെ​ട്ട​ത്.


ന​ർ​മ്മം​ ​സ്ഥാ​യി​ ​ഭാ​വം
അ​തു​ ​പ​ണ്ടേ​യു​ള്ള​ ​ശീ​ല​മാ​ണ്.​ ​ഞാ​ൻ​ ​ന​ല്ല​ ​ത​മാ​ശ​ക്കാ​ര​നാ​ണ്.​ ​അ​തോ​ടൊ​പ്പം​ ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​വാ​ൻ.​ ​അ​താ​ണ് ​പോ​സി​റ്റീ​വ് ​എ​ന​ർ​ജി​യു​ടെ​ ​കാ​ര​ണം.​ആ​രോ​ടും​ ​ദേ​ഷ്യ​പ്പെ​ടാ​റി​ല്ല.​ന​ല്ല​തി​നു​വേ​ണ്ടി​ ​മാ​ത്രം​ ​ചെ​റു​പ്പ​ത്തി​ൽ​ ​മ​ക്ക​ളെ​ ​ശാ​സി​ച്ചു.​ ​അ​തി​ന്റെ​ ​പ​തി​ൻ​മ​ട​ങ്ങ് ​സ് ​നേ​ഹി​ച്ചു.​മ​ക്ക​ളെ​ ​ത​ല്ലേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യി​ല്ല.​ ​മ​ക്ക​ൾ​ ​മാ​ത്ര​മ​ല്ല​ ,​എ​ല്ലാ​വ​രും​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രാ​ണ് .​അ​പൂ​ർ​വ​മാ​യി​ ​മാ​ത്ര​മേ​ ​മ​ക്ക​ളെ​യും​ ​മ​രു​മ​ക്ക​ളെ​യും​ ​പേ​ര് ​വി​ളി​ക്കാ​റു​ള്ളൂ.​മോ​നെ,​ ​മോ​ളെ​ ​എ​ന്നാ​ണ് ​വി​ളി​ക്കു​ക.​അ​തും​ ​ശീ​ല​മാ​ണ്.​ ​കൊ​ച്ചു​മ​ക്ക​ളെ​ ​പൊ​ന്നു​മോ​ളെ​ ​എ​ന്നു​ ​വി​ളി​ക്കു​ന്നു.​സ്നേ​ഹ​ത്താ​ൽ​ ​ആ​ ​വി​ളി​ ​വ​ന്നു​ ​ചേ​രു​ന്ന​താ​ണ്.​ ​മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ​ഇ​തു​വ​രെ​ ​ജീ​വി​തം.​ ​മു​ൻ​പ് ​ജു​ബ്ബ​ ​ധ​രി​ച്ചു.​ ​ഇ​പ്പോ​ൾ​ ​ധ​രി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ​ ​ഷ​ർ​ട്ട്.​അ​താ​ണ് ​ഏ​ക​ ​മാ​റ്റം.


ത​ന്ത്രി,​ ​സ്കൂ​ൾ​ ​മാ​നേ​ജ​ർ

എ​ല്ലാം​ ​ഈ​ശ്വ​ര​ ​നി​യോ​ഗം.​ ​കൊ​റോം​ ​വ​ര​രു​ചി​മം​ഗ​ലം​ ​മ​ഹാ​വി​ഷ്ണു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ത​ന്ത്രി​ ​സ്ഥാ​നം​ ​വ​ഹി​ക്കു​ന്നു.​ ​പു​രോ​ഹി​ത​ ​കു​ടും​ബ​മാ​ണ്.​ഇ​ല്ല​ത്ത് ​മി​ക്ക​പ്പോ​ഴും​ ​തേ​വാ​ര​മു​ണ്ട്.​ ​ഇ​ല്ല​ത്തി​നോ​ടു​ ​ചേ​ർ​ന്ന​ ​ദേ​വി​ ​സ​ഹാ​യം​ ​യു.​പി​ ​സ്കൂ​ളി​ന്റെ​ ​മാ​നേ​ജ​രാ​ണ്.​ ​ത​റ​വാ​ടി​ന്റെ​ ​പ​ര​ദേ​വ​ത​യാ​ണ് ​ദേ​വി.​ ​എ​ല്ലാ​ ​ജാ​തി​മ​ത​സ്ഥ​ർ​ക്കും​ ​വി​ദ്യ​ ​അ​ഭ്യ​സി​പ്പി​ക്കാ​ൻ​ ​സ്ഥാ​പി​ച്ച​ ​സ്കൂ​ളാ​ണ്.​പ​ഠ​ന​ശേ​ഷം​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ളും​ ​കൃ​ഷി​യും​ ​നോ​ക്കി​ ​ജീ​വി​ച്ചു.​ ​കൃ​ഷി​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​കു​റ​ച്ചു​ ​ദി​വ​സം​ ​മു​ൻ​പും​ ​വി​ളി​ ​വ​ന്നു.​ ​ന​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ട് ​ഉ​ള്ള​തി​നാ​ൽ​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​മാ​യാ​മോ​ഹി​നി​യി​ലാ​ണ് ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​എ​ഴു​ത​പ്പെ​ട്ട​ ​കു​റെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കു​റ​ഞ്ഞ​സ​മ​യം​ ​കൊ​ണ്ട് ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ ​എ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഞാ​നും​ ​സു​ബ്ബ​ല​ക് ​ഷ​മി​യും​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ത് ​കാ​ണാ​നാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഇ​ഷ്ടം.​ ​ന​ല്ല​ ​ക​ലാ​കാ​രി​യാ​ണ് ​അ​വ​ർ.

തമിഴരുടെ താത്ത

തമിഴ് സിനിമയിൽ അഭിനയിച്ച ശേഷം താത്ത എന്ന വിളി കിട്ടി. ​പ​മ്മ​ൽ​ ​കെ​ ​സ​മ്മ​ത​ത്തി​ൽ​ ​ക​മ​ൽ​ഹാ​സ​നൊ​പ്പം​ ​അ​ഭി​ന​യി​ച്ചു.​ ​സ് ​നേ​ഹം​ ​ഊ​ഷ്മ​ള​മാ​യി​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് ​ക​മ​ൽ​ഹാ​സ​ൻ.​ ​കു​റെ​നാ​ൾ​ ​മു​ൻ​പ് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ന്ന​പ്പോ​ൾ​ ​രോ​ഗ​വി​വ​രം​ ​അ​ന്വേ​ഷി​ച്ച് ​ക​മ​ൽ​ഹാ​സ​ൻ​ ​വി​ളി​ച്ചു.​ ​ച​ന്ദ്ര​മു​ഖി​യി​ൽ​ ​ര​ജ​നി​കാ​ന്തി​നൊ​പ്പം.​ ​ക​ണ്ടു​കൊ​ണ്ടേ​ൻ​ ​ക​ണ്ടു​കൊ​ണ്ടേ​നി​ൽ​ ​എെ​ശ്വ​ര്യ​ ​റാ​യ് ​യോ​ടൊ​പ്പ​വും​ ​അ​ഭി​ന​യി​ച്ചു.​ ​മ​ല​യാ​ള​ത്തി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​ദി​ലീ​പ്.​ദി​ലീ​പ് ​ന​ല്ല​ ​ര​സി​ക​ ​പ്രി​യ​നാ​ണ്.


ജീവിതാഭിലാഷം

ഇ​ള​യ​ ​മ​ക​ൻ​ ​പി.​വി​ ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​യാ​യി​ ​അ​ധി​കാ​ര​മേ​റ്റ​ ​ച​ട​ങ്ങിന് എത്തുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു.

​ന​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ​ ​ച​ക്ര​ക്കേ​സ​ര​യി​ലി​രു​ന്നാ​ണ് ​ക​ണ്ട​ത്.​ ​ഒ​രി​ക്ക​ലും​ ​വി​വ​രി​ക്കാ​നാ​വാ​ത്ത​ ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​മ​ക്ക​ൾ​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​നി​ല​യി​ൽ​ ​എ​ത്തി.​ ​ജ്യേ​ഷ്ഠ​ൻ​ ​കേ​ശ​വ​ൻ​ ​ന​മ്പൂ​തി​രി​ ​കാ​സ​ർ​കോ​ട്ടെ​ ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​മാ​ണ് ​എ​ന്റെ​ ​മാ​തൃ​കാ​ ​പു​രു​ഷ​ൻ.


കുടുംബ വിശേഷം

ഭാ​ര്യ​ ​ലീ​ല​ ​അ​ന്ത​ർ​ജ്ജ​നം​ ​പ​ത്തു​വ​ർ​ഷം​ ​മു​ൻ​പ് ​മ​രി​ച്ചു.​ദേ​വി,​ ​ഭവദാ​സ്,​ ​യ​മു​ന,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​മ​ക്ക​ൾ.​ ​ഭവ​ദാ​സ് ​ക​ർ​ണാ​ട​ക​ ​ബാ​ങ്കി​ൽ​ ​ചീ​ഫ് ​മാ​നേ​ജ​രാ​യി​രു​ന്നു.​ഇ​ന്ദി​ര,​ ​പു​രു​ഷോ​ത്ത​മ​ൻ,​ ​നി​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​മ​രു​മ​ക്ക​ൾ.​ ​ആ​തി​ര,​ ​ആ​ര​തി,​ ​ദീ​പാ​ങ്കു​ര​ൻ,​ ​ദേ​വ​ദ​ർ​ശ​ൻ,​ ​സ​ച്ചി​ൻ,​ ​നൂ​പു​ര,​ ​സു​മ​ൻ,​ ​സു​നൈ​ന​ ​എ​ന്നി​വ​ർ​ ​കൊ​ച്ചു​മ​ക്ക​ൾ.​ ​കൊ​ച്ചു​മ​ക്ക​ളി​ൽ​ ​ര​ണ്ട് ​ഡോ​ക്ട​ർ​മാ​ർ,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ,​ ​പി.​എ​ച്ച് .​ഡി​ ​ചെ​യ്യു​ന്ന​ ​ആ​ൾ​ ​എ​ന്നി​വ​രു​ണ്ട്.​ ​ര​ണ്ടു​ ​കൊ​ച്ചു​കൊ​ച്ചു​മ​ക്ക​ളെ​യും​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞു.​ദീ​പാ​ങ്കു​ര​ന്റെ​ ​മ​ക​ൻ​ ​ദേ​വാ​ങ്കും​ ​ആ​തി​ര​യു​ടെ​ ​മ​ക​ൾ​ ​നി​ഹാ​ര​യു​മാ​ണ് ​കൊ​ച്ചു​മ​ക്ക​ൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNNIKRRISHNAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.