SignIn
Kerala Kaumudi Online
Sunday, 29 November 2020 2.02 AM IST

#മുപ്പത്തടം ഇടുക്കി കവല മുതൽ എടയാർ കവല ഈ റോഡ് എന്ന് നന്നാവും?

road
മുപ്പത്തടം ഇടുക്കി കവല മുതൽ എടയാർ കവല വരെയുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ സ്വകാര്യ വ്യക്തികൾ ടൈലുകൾ വിരിച്ചതിനെ തുടർന്ന് രൂപപ്പെട്ട അപകടക്കെണികൾ

ആലുവ: നിത്യേന നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ കടന്നുപോകുന്ന എടയാർ വ്യവസായ മേഖലയിലെ റോഡുകളിൽ അപകടക്കെണികൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികാരികൾ. കുഴിയടക്കാനെന്ന പേരിൽ അടുത്തിടെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗത്തും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പാത കൈയേറി ടൈൽ വിരിച്ച സ്ഥലങ്ങളിലുമാണ് അപകടഭീഷണിയുള്ളത്.

മുപ്പത്തടം ഇടുക്കി കവല മുതൽ എടയാർ കവല വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. പി.ഡബ്ളിയു.ഡി ടൈൽ വിരിച്ച ഭാഗങ്ങളിൽ രണ്ടടി താഴ്ചയിൽ കുഴികളായി. ഇതോടെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവായി. കഴിഞ്ഞ ദിവസം വെള്ളം കെട്ടികിടന്നതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രക്കാരായ സ്ത്രീകൾ കുഴിയിൽ വീണു. ചെറിയ വാഹനങ്ങൾക്ക് കുഴിയിൽ ചാടി തകരാറും സംഭവിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വ്യവസായ മേഖലയിലെ കമ്പനികൾ റോഡിൽ ടൈലുകൾ വിരിച്ചിട്ടുള്ളത്. ടാറിംഗിന് പുറത്തുള്ള ഭാഗത്ത് വാഹന പാർക്കിംഗ് സൗകര്യത്തിനായിട്ടാണ് ടൈൽ വിരിക്കുന്നത്. ഇവിടെ ഭൂമി ഉറപ്പിക്കാതെ ടൈൽ വിരിച്ചതാണ് ദുരിതമാകുന്നത്. ചരക്ക് വാഹനങ്ങൾ നിർത്തി വൻഗർത്തങ്ങളാണുള്ളത്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും ദുരിതമാണ്.

പരാതി നൽകിയിട്ടും നടപടിയില്ല

വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അനാസ്ഥ തുടർന്നാർ ശക്തമായ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നാസർ എടയാർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TILE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.