SignIn
Kerala Kaumudi Online
Tuesday, 24 November 2020 6.17 AM IST

പെർമിറ്റ് മറികടന്ന് വീടുവച്ച കെ.എം.ഷാജിയ്ക്ക് നോട്ടീസ്

km

കോഴിക്കോട്: അനുമതി ലഭിച്ച പ്ലാനിൽ നിന്ന് വ്യതിചലിച്ച് കൂടുതൽ വലിപ്പത്തിൽ വീട് നിർമ്മിച്ചതിന് വിശദീകരണം തേടി കെ.എം.ഷാജി എം.എൽ.എയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. 14 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം. തൃപ്തികരമല്ലെങ്കിൽ അനധികൃതമായി നിർമ്മിച്ച ഭാഗം പൊളിച്ചു മാറ്റുമെന്നും നോട്ടീസിലുണ്ട്.

3200 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടിനായിരുന്നു അനുമതി. എന്നാൽ, മാലൂർകുന്നിനു സമീപത്ത് നിർമ്മിച്ച വീടിന് 5500 ചതുരശ്ര അടി വിസ്തീർണമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ വ്യാഴാഴ്ച നടത്തിയ അളവെടുപ്പിൽ കണ്ടെത്തി.

അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതിനു പിറകെ വീടിന്റെ അളവെടുപ്പിനും എത്ര വില മതിക്കുമെന്ന് നിർണയിക്കാനും കോർപ്പറേഷനോട് ആവശ്യപ്പെടുകയായിരുന്നു. എക്‌സിക്യുട്ടീവ് എൻജിനിയർ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് അളന്നത്. 27ന് റിപ്പോർട്ട് സമർപ്പിക്കും.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇ.ഡി ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യലിന് നവംബർ പത്തിന് ഹാജരാകാൻ കെ.എം.ഷാജിയ്ക്ക് ഇ. ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.