SignIn
Kerala Kaumudi Online
Tuesday, 24 November 2020 6.34 AM IST

യു.ഡി.എഫിന് ആർ.എസ്.എസ് - ജമാ അത്തെ ബന്ധം : സി.പി.എം

cpm-

തിരുവനന്തപുരം: ആർ.എസ്.എസ്, ജമാ അത്തെ ഇസ്ലാമി ബന്ധമാരോപിച്ച് യു.ഡി.എഫിനെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം തയാറെടുക്കുന്നു.

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിന്റെ പേരിൽ യു.ഡി.എഫിലും കോൺഗ്രസിലും ഉണ്ടായ ആശയക്കുഴപ്പം മുതലെടുക്കാനാണ് ശ്രമം. കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുള്ളവർ പരസ്യനിലപാടെടുത്ത് ഈ കൂട്ടുകെട്ടിനെതിരെ ശക്തമായി രംഗത്തെത്തണമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. അതൃപ്തിയുള്ളവർ പുറത്തുവന്നാൽ അവരുമായും സഹകരിക്കുമെന്ന സൂചനയാണ് സെക്രട്ടേറിയറ്റ് യോഗം നൽകിയത്. യു.ഡി.എഫ് വിട്ടുവരുന്നവരുമായി എല്ലായിടത്തും സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മതരാഷ്ട്രത്തിനായി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും പോപ്പുലർ ഫ്രണ്ടുമായും ബന്ധമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് കോടിയേരി പറഞ്ഞു. നേരത്തേ ജമാഅത്തെ ഇസ്ലാമിയെ ശക്തിയായി എതിർത്തിരുന്ന ലീഗിനെ ഇന്ന് നയിക്കുന്നത് ജമാഅത്തെ പ്രത്യയശാസ്ത്രമാണെന്നത് പ്രകടമായ മാറ്റമാണ്. ആർ.എസ്.എസ്- ബി.ജെ.പിയുമായി രഹസ്യബാന്ധവത്തിനാണ് യു.ഡി.എഫ് ശ്രമം. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് ആർ.എസ്.എസ് കാര്യാലയത്തിൽ ചർച്ചയ്ക്ക് പോയത് ഇതിനുദാഹരണമാണ്. ആർ.എസ്.എസുമായുള്ള അണിയറ ചർച്ചകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും പ്രതികളായ ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കാത്തത്.

ഒരിക്കലും കേരളത്തിൽ മുന്നേറാനാവില്ലെന്ന് അറിയാവുന്ന ബി.ജെ.പി 5- 10 സീറ്റുകൾ നേടി യു.ഡി.എഫ് സർക്കാരിനെ ഭരണത്തിലെത്തിക്കാൻ ശ്രമിക്കുകയാണ്. ജോസ് കെ.മാണിയുടെ വരവ് എൽ.ഡി.എഫിനെ ശക്തമാക്കി. തദ്ദേശതിരഞ്ഞെടുപ്പിൽ ഇതിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ വരുത്താൻ പാർട്ടി കമ്മിറ്റികളോട് നിർദ്ദേശിച്ചു. ആർ.എസ്.പി- ലെനിനിസ്റ്റ്, ജെ.എസ്.എസ്, സി.പി.ഐ (എം.എൽ) പാർട്ടികളുമായി സഹകരണം തുടരുമെന്നും കോടിയേരി വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.