SignIn
Kerala Kaumudi Online
Monday, 30 November 2020 4.51 AM IST

ഇന്ന് കാണാം ഇടിവെട്ട് പോരാട്ടങ്ങൾ : ലാ ലിഗയിൽ എൽ ക്ളാസിക്കോ,പ്രിമിയർ ലീഗിൽ ചെൽസിയും മാഞ്ചസ്റ്ററും

elclssico

ലണ്ടൻ / ബാഴ്സലോണ : ലോകമെങ്ങുമുള്ള ആരാധകർക്ക് ആവേശം നൽകി യൂറോപ്യൻ ക്ളബ് ഫുട്ബാളിൽ ഇന്ന് രണ്ട് ആവേശപ്പോരാട്ടങ്ങൾ.സ്പാനിഷ് ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എൽ ക്ളാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത് ഇന്നാണ്. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് എൽ ക്ളാസിക്കോ തുടങ്ങുന്നത്. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലാണ് അടുത്ത വലിയ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 10നാണ് മത്സരംത്തിന്റെ കിക്കോഫ്.

ബാഴ്സലോണയുടെതട്ടകമായ ക്യാമ്പ് നൗവിലാണ് സീസണിലെ ആദ്യ എൽക്ളാസിക്കോ നടക്കുന്നത്. മെസിയുടെ മടയിലേക്ക് റയൽ എത്തുന്നത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ നാണക്കേടുമായാണ്. കഴിഞ്ഞ വാരം ലാ ലിഗയിൽ കാഡിസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയൽ തുടർന്ന് ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ഷാക്തർഡോണെസ്കിനോട് 3-2ന് തോറ്റിരുന്നു. കഴിഞ്ഞ ലാ ലിഗമത്സരത്തിൽ ബാഴ്സയും തോറ്റിരുന്നു. ഗെറ്റാഫെയായിരുന്നു എതിരാളികൾ. അതിനുമുമ്പ് നടന്ന ലാ ലിഗ മത്സരത്തിൽ സമനിലയായിരുന്നു ഫലം. എന്നാൽ ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ടിൽ ദുർബലരായ ഹംഗേറിയൻ ക്ളബ് ഫെറെങ്ക്‌വാറോസിനെ 5-1ന് തകർത്ത് മെസിയും കൂട്ടരും ആത്മവിശ്വാസം തിരികെപിടിച്ചിട്ടുണ്ട്.

അഞ്ചുകളികളിൽ 10പോയിന്റുള്ള റയൽ മാഡ്രിഡ് ലാ ലിഗ ടേബിളിൽ മൂന്നാം സ്ഥാനത്താണ്.ഇന്ന് ജയിച്ചാൽ റയലിന് ഒന്നാം സ്ഥാനത്ത് തിരികെയെത്താനാകും. നാലുകളികളിൽ നിന്ന് ഏഴുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ് റയൽ.

400

എൽക്ളാസിക്കോയിൽ ബാഴ്സലോണ ഇതുവരെ 399 ഗോളുകൾ നേടിയിട്ടുണ്ട്.ഒന്നുകൂടിയായാൽ 400 തികയ്ക്കാം. കഴിഞ്ഞ രണ്ട് ലാ ലിഗ മത്സരങ്ങളിലും ബാഴ്സ ഗോളുകൾ നേടിയിട്ടില്ല.

7.30 pm

എൽ ക്ളാസിക്കോ ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല. ലാ ലിഗയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ രാത്രി ഏഴര മുതൽ ലൈവായി കാണാം.

മുന്നിലേക്കെത്താൻ ചെൽസിയും മാഞ്ചസ്റ്ററും

പ്രിമിയർ ലീഗിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിക്കാനായ ചെൽസിക്കും നാലു കളികളിൽ രണ്ട് ജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിനും പോയിന്റ് ടേബിളിൽ മുന്നോട്ടുവരാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ചെൽസി പട്ടികയിൽ എട്ടുപോയിന്റുമായി എട്ടാമതും മാഞ്ചസ്റ്റർ ആറു പോയിന്റുമായി 15-ാമതുമാണ്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിൽ വച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസി സെവിയ്യയുമായി ഗോൾ രഹിത സമനില വഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസ് എസ്.ജിയെ 2-1ന് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ

10.00 pm

സ്റ്റാർ സ്പോർട്സ് ചാനലിലാണ് പ്രിമിയർ ലീഗ് ലൈവ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ELCLSSICO
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.