SignIn
Kerala Kaumudi Online
Tuesday, 01 December 2020 2.44 AM IST

രാജ്യത്ത് 50,129 പേർക്കുകൂടി കൊവിഡ്, രോഗമുക്തി​ നി​രക്കും ഉയരുന്നു, 24 മണിക്കൂറിനിടെ മരിച്ചത് 578 പേർ

death

ന്യൂഡൽഹി: 50,129 പേർക്കുകൂടി കൊവിഡ് സ്ഥിരീകരി​ച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തെട്ട് ലക്ഷം കടന്നു. രാജ്യത്ത് 78,64,811 പേർക്കാണ് ഇതുവരെ വൈറസ് ബാധ ഉണ്ടായത്​. ഇരുപത്തി​നാലുമണി​ക്കൂറി​നി​ടെ 578 മരണങ്ങളും റി​പ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1,18,534 ആയി​ ഉയർന്നു.

അതേസമയം രോഗമുക്തി​ നി​രക്കും ഉയരുകയാണ്. രോഗമുക്തി​ നി​രക്ക് തൊണ്ണൂറുശതമാനമായെന്നാണ് റി​പ്പോർട്ട്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 70,78,123 ആയി. ഇരുപത്തി​നാലുമണി​ക്കൂറി​നി​ടെ 62,077 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം, ഇന്നലെ സംസ്ഥാനത്ത് 8253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണം 1306 ആയി. ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാവുകയും ചെയ്തു. 909 പേർക്കാണ് ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1170 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലും ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നു. 1086 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.