SignIn
Kerala Kaumudi Online
Thursday, 26 November 2020 9.40 AM IST

'പത്മാലയ ദേവീ സരസ്വതി ..." മൂന്നരപതിറ്റാണ്ട് വിസ്മൃതിയിലാണ്ട ആ ഗാനം പുനർജ്ജനിക്കുന്നു

ravivarma

വൈക്കം: ഭക്തി വിഷാദത്തിന്റെ ചായക്കൂട്ട് ചേർത്ത ചാരുകേശിയുടെ ഈണവുമായി മൂന്നരപ്പതിറ്റാണ്ടു കാലം വിസ്മൃതിയിൽ ആണ്ടുകിടന്ന വാഗ്‌ദേവി വന്ദന ഗാനത്തിന് ഗുരുദക്ഷിണയായി ഇന്ന് പുനർജ്ജനി.

വെച്ചൂർ ശ്രീറാം എന്ന കവി എഴുതിയ വരികൾക്ക് മുപ്പത്തിയഞ്ച് വർഷം മുൻപ് ഈണം പകർന്നത് രവിവർമ്മ രാജയാണ്. പന്തളം രാജകുടുംബാംഗമായ രവിവർമ്മ രാജ വൈക്കം വടക്കുംകൂർ രാജവംശത്തിലെ രമാദേവി തമ്പുരാട്ടിയെ വിവാഹം ചെയ്ത് വൈക്കത്തിന്റെ മരുമകനാവുകയായിരുന്നു. സൈന്യത്തിൽ കരസേനയുടെ കോളേജിൽ അദ്ധ്യാപകനായി മുപ്പതു കൊല്ലം സേവനം നടത്തുമ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഗസലുകളുടെയും കവ്വാലികളുടെയുമെല്ലാം ലോകത്ത് വിഹരിച്ച രവിവർമ്മ, തിരികെ നാട്ടിലെത്തിയപ്പോഴാണ് ലളിത ഗാനങ്ങളുടെ സംഗീത സംവിധാനത്തിലേക്ക് കടന്നത്.

വെച്ചൂർ ശ്രീറാം എഴുതിയ 'പത്മാലയ ദേവി സരസ്വതി എൻ ആത്മാവിലെന്നും തുണയാകണം" എന്ന ഗാനത്തിന് ഈണമിട്ടത് 1984 ൽ. പക്ഷേ, ആ ഗാനം അദ്ദേഹം ആരേയും പാടി പഠിപ്പിച്ചില്ല. 32 വർഷം മുമ്പ് ആ സംഗീതജ്ഞൻ ഓർമ്മയായി. ആരുടെയും കണ്ണിൽപ്പെടാതെ മറവിയുടെ ഇരുണ്ട അറകളിൽ ഒളിഞ്ഞു കിടന്ന ആ ഗാനത്തെ കണ്ടെടുത്തുത്തത് അദ്ദേഹത്തിന്റെ മകനും യു.എ.ഇയിൽ പത്രപ്രവർത്തകനുമായ മനോഹര വർമ്മ രാജയാണ് . ഈണം ഓർമകളിൽ നിന്ന് അടർത്തിയെടുത്ത് അതിന് പുതു ജീവനേകി. അബുദാബിയിൽ ഉദ്യോഗസ്ഥനായ സംഗീത സംവിധായകൻ മഹാദേവ അയ്യരിലൂടെ ആ ചാരുകേശി ഈണം നൊട്ടേഷനുകളായി രൂപം പൂണ്ടു . രവിവർമ്മ രാജയിൽ നിന്ന് നേരിട്ട് പാട്ടുകൾ പാടി പഠിക്കാൻ അവസരം ലഭിച്ച പിന്നണി ഗായകൻ ദേവാനന്ദ് ഒരു നിയോഗം പോലെ ആ ഗാനത്തിന് സ്വരരൂപം നൽകി ഗുരു ദക്ഷിണയായി സമർപ്പിക്കുകയാണ്. തീർത്ഥ സൗപർണിക എന്ന മൂകാംബിക ഭക്തിഗാന ആൽബത്തിൽ ഗൗരി മനോഹരിയിൽ ചിട്ടപ്പെടുത്തിയ മനോഹരി എന്ന ഗാനവും ദേവാനന്ദ് ആലപിച്ചിട്ടുണ്ട്. പ്രവാസി മലയാളികളായ ലൈജു കുമാരനും മെഡിക്കൽ വിദ്യാർത്ഥിനി മേഘ സതീഷുമാണ് മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

വിജയദശമി നാളിൽ വൈക്കം വടക്കുംകൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ സംഗീത ആൽബം സമർപ്പിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, SONG
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.