SignIn
Kerala Kaumudi Online
Wednesday, 02 December 2020 3.29 AM IST

മയ്യനാട്ട് വൻ കഞ്ചാവ് വേട്ട

ka

കൊല്ലം: മയ്യനാട് കൈതപ്പുഴയിൽ കമ്മിഷണറുടെ ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ട്രോളി ബാഗിൽ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കൈതപ്പുഴ പാലത്തിനടുത്ത് സുനിൽ മന്ദിരത്തിൽ അനു എന്ന് വിളിക്കുന്ന അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു റെയ്ഡ്. സുനിലിനെ പൊലീസ് സംഘം പിടികൂടി. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

സമാനമായ കേസുകളിൽ നേരത്തേയും സുനിൽ പിടിയിലായിട്ടുണ്ട്. ഓച്ചിറയിൽ നിന്ന് കഞ്ചാവ് വാങ്ങിയെന്നാണ് സുനിൽ പറയുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ കൊണ്ടുവന്നതാകാം കഞ്ചാവെന്നാണ് നിഗമനം. ഏതാനും ദിവസം മുൻപ് തിരുവനന്തപുരം ജില്ലയിൽ കണ്ടെയ്നറിൽ നിന്ന് പിടികൂടിയ കഞ്ചാവും ഇതുപൊലെ പൊതികളിലാക്കിയ നിലയിലായിരുന്നു. കൈതപ്പുഴയിൽ നിന്ന് പിടികൂടിയ കഞ്ചാവ് ഒരു പൊതിക്കുള്ളിൽ രണ്ടു കിലോ വീതമാണ് ഉണ്ടായിരുന്നത്.

കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടിച്ചെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് നൽകുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ലക്ഷങ്ങൾ വില വരും. ദിവസങ്ങളായി പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അനിൽ കുമാർ. മൂന്ന് ദിവസമായി ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. സുനിൽ സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് സംഘം റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുത്തത്. രണ്ട് ദിവസത്തിനിടെ മയ്യനാട് പഞ്ചായത്ത് പ്രദേശത്തെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്.

വെള്ളിയാഴ്ച പട്ടരുമുക്കിൽ നിന്ന് മൂന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കൈതപ്പുഴയിൽ കഞ്ചാവ് പിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സി.ഐ കൃഷ്ണകുമാർ പ്രതിയുടെ ദേഹപരിശോധന നടത്തി. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, ഇരവിപുരം എസ്.ഐ എ.പി. അനീഷ്,, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, എസ്.ഐമാരായ ബിനോദ് കുമാർ, വനിതാ എസ്.ഐ നിത്യാസത്യൻ, സന്തോഷ്, സുനിൽ, എ.എസ്.ഐ ഷിബു.ജെ.പീറ്റർ, എസ്.സി.പി.ഒ രാജേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, മനു, ബൈജു, സീനു, റൂബി, കൺട്രോൾ റൂമിൽ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.