SignIn
Kerala Kaumudi Online
Tuesday, 01 December 2020 6.20 AM IST

അറസ്റ്റ് ശങ്കയിലും ശിവശങ്കറിന് കിഴി, ഉഴിച്ചിൽ, പിഴിച്ചിൽ

sivasankar

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അറസ്റ്റ് സൂചന ലഭിച്ചതോടെ ആശുപത്രികൾ മാറി മാറി ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന്റെ ആയുർവേദ ചികിത്സ പുരോഗമിക്കുന്നു.വ‌ഞ്ചിയൂരിലെ ത്രിവേണി സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് കടുത്ത നടുവേദനയ്ക്ക് ചികിത്സ. ഇനി ഒരാഴ്ച കൂടി രണ്ടാംഘട്ട ചികിത്സ .മൊത്തം 40 ദിവസത്തെ ചികിത്സയാണ് ഇതിനു വേണ്ടത്. ഡിസ്കിന് തേയ്മാനമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.സി.സുരേഷ്കുമാർ വ്യക്തമാക്കി.ചികിത്സയുടെ ഭാഗമായി ആഹാരത്തിനും നിയന്ത്രണങ്ങളുണ്ട്.സസ്യഹാരം എരിവും പുളിയുമില്ലാതെ. കാലുകളിൽ ഭാരം തൂക്കിയിട്ടിട്ടുണ്ട്.കിഴി,​പിഴിച്ചിൽ,​ഉദ്വർത്തനം,​ഉഴിച്ചിൽ എന്നിങ്ങനെയാണ് ചികിത്സ രീതി.വസ്തിയും നിർദ്ദേശിച്ചുണ്ട്.കഴിഞ്ഞ 19 നാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ 28 വരെ ശിവശങ്കരന് ആശയങ്കയില്ലാതെ കഴിച്ചുകൂട്ടാം.28ലെ കോടതി മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കും..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SIVASANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.