SignIn
Kerala Kaumudi Online
Friday, 27 November 2020 4.34 AM IST

ചൈനയ്ക്കും പാകി​സ്ഥാനുമെതി​രെ യുദ്ധത്തി​നുളള തീയതി​ പ്രധാനമന്ത്രി​ തീരുമാനി​ച്ചി​ട്ടുണ്ട്...പ്രസ്താവനയുമായി​ ബി​ ജെ പി​ നേതാവ്

modi

ലക്നൗ: ചൈനയ്ക്കും പാകിസ്ഥാനുമെതി​രെ ഇന്ത്യ യുദ്ധം ചെയ്യുന്ന തീയതി​​ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്- ഉത്തർപ്രദേശിലെ ബി ജെ പി അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗാണ് അല്പം കടന്ന പരാമർശം നടത്തിയത്. പാർട്ടി എം എൽ എ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു വി​വാദ പരാമർശം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജമ്മുകാശ്മീരിനുളള പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയത്, രാമക്ഷേത്ര നിർമ്മാണം എന്നിവയെക്കുറിച്ച് പരാമർശിക്കവെയായിരുന്നു സ്വതന്ത്രദേവ് യുദ്ധംതീരുമാനി​ച്ച കാര്യവും വെളി​പ്പെടുത്തി​യി​ത്. 'രാമക്ഷേത്ര നി​ർമ്മാണം, ആർട്ടിക്കിൾ 370 തുടങ്ങിയവയിലെ തീരുമാനങ്ങൾ പോലെ പാകിസ്ഥാനും ചൈനയുമായും എപ്പോൾ യുദ്ധം നടത്തണമെന്ന കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്രേമാേദി തീരുമാനിച്ചിട്ടുണ്ട് '-അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണ് സ്വതന്ത്രദേവ് സിംഗിന്റെ പരാമർശങ്ങൾ. 'ചൈനയുമായുളള അതിർത്തി സംഘർഷം അവസാനിപ്പിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, ചില സമയങ്ങളിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നു'എന്നാണ് ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത്.

പാർട്ടിപ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കാൻവേണ്ടിയാണ് സ്വതന്ത്രദേവ് യുദ്ധപ്രഖ്യാപന പ്രസ്താവന നടത്തിയതെന്നാണ് ചില പാർട്ടി നേതാക്കൾ പറയുന്നത്. പ്രസ്താവന ഇതികം വിവാദമായെങ്കിലും മുതിർന്ന നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI HAS SET DATE FOR WAR WITH CHINA, PAKISTAN: BJP LEADER, SWATANTRA DEV SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.