SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.26 PM IST

അന്തർമുഖനായ ബിൽഗേറ്റ്‌സിന് ആത്മവിശ്വാസം ലഭിച്ചത് ഇങ്ങനെയായിരുന്നു

eee

'​'​എ​ന്താ​ ​മോ​നേ​ ​മൂ​ല​യ്‌​ക്ക് ​മാ​റി​ ​നി​ൽ​ക്കു​ന്ന​ത് ​ഇ​ങ്ങോ​ട്ട് ​വ​രൂ...""

ബ്ലാ​ഞ്ചി​ ​ക​ഫി​യ​ർ​ ​എ​ന്ന​ ​വ​നി​ത​ ​ആ​ ​കു​ട്ടി​യോ​ട് ​പ​റ​ഞ്ഞു.
സി​യാ​റ്റി​ലെ​ ​വ്യൂ​റി​ഡ്‌​ജ് ​എ​ലി​മെ​ന്റ​റി​ ​സ്‌​കൂ​ളി​ലെ​ ​ലൈ​ബ്രേ​റി​യ​ൻ​ ​ആ​യി​രു​ന്നു​ ​ബ്ലാ​ഞ്ച് ​ക​ഫി​യ​ർ. അ​ന്ത​ർ​മു​ഖ​നും​ ​ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​നു​മാ​യ​ ​ആ​ ​കു​ട്ടി​യു​ടെ​ ​പേ​ര് ​ന​മു​ക്കി​ന്ന​റി​യാം.​ ​ബി​ൽ​ഗേ​റ്റ്സ്!
ല​ജ്ജാ​ലു​വും​ ​അ​പ​ക​ർ​ഷ​താ​ബോ​ധ​വു​മു​ള്ള​ ​ആ​ ​പ​യ്യ​ൻ​ ​അ​വ​ന്റെ​ ​വൃ​ത്തി​യി​ല്ലാ​ത്ത​ ​കൈ​യ​ക്ഷ​ര​ത്തെ​ ​വെ​റു​ത്തി​രു​ന്നു.​ ​മാ​താ​വി​ന്റെ​ ​സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ​ ​അ​വ​ർ​ ​അ​വ​നെ​ ​അ​രി​ക​ത്തേ​ക്ക് ​വി​ളി​ച്ച​പ്പോ​ൾ​ ​അ​വ​ന്റെ​ ​അ​കം​ ​നി​റ​ഞ്ഞു.​ ​അ​വ​ൻ​ ​ആ​ ​സ്നേ​ഹ​വ​തി​യു​ടെ​ ​അ​രി​കി​ലേ​ക്ക് ​ചെ​ന്നു.​ ​ഉ​ജ്ജ്വ​ല​മാ​യ​ ​ക​ഴി​വു​ക​ളു​ള്ള​ ​കു​ട്ടി​യാ​ണ് ​ത​ന്റെ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​തെ​ന്ന് ​അ​വ​ന്റെ​ ​ക​ണ്ണു​ക​ളി​ലെ​ ​പ്ര​കാ​ശം​ ​അ​വ​രോ​ട് ​പ​റ​ഞ്ഞു.​ ​അ​വ​ന്റെ​ ​ഉ​ള്ളി​ലെ​ ​ജ്ഞാ​ന​തൃ​ഷ്‌​ണ​ ​അ​വ​ർ​ ​മ​ന​സി​ലാ​ക്കി.​ ​അ​വ​ന്റെ​ ​ഉ​ൾ​ക്ക​നം​ ​അ​വ​നെ​ത്ത​ന്നെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​വാ​ത്സ​ല്യ​നി​ധി​യാ​യ​ ​ആ​ ​ലൈ​ബ്രേ​റി​യ​ൻ​ ​തീ​രു​മാ​നി​ച്ചു.
വാ​യ​ന​യോ​ട് ​തീ​വ്ര​മാ​യ​ ​അ​ഭി​നി​വേ​ശ​മു​ണ്ടാ​യി​രു​ന്ന​ ​വി​ജ്ഞാ​ന​ദാ​ഹി​യാ​യ​ ​ബി​ൽ​ഗേ​റ്റ്സി​ന് ​അ​ത് ​പു​റ​ത്ത് ​പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​പു​സ്‌​ത​ക​ങ്ങ​ളെ​ ​കു​റി​ച്ച് ​ചോ​ദി​ക്കാ​നും​ ​അ​ത് ​തി​ര​ഞ്ഞു​പി​ടി​ക്കാ​നും​ ​അ​ന്ത​ർ​മു​ഖ​നാ​യ​ ​അ​വ​ന് ​പ്ര​യാ​സ​മാ​യി​രു​ന്നു.​ ​ഏ​ത് ​പു​സ്‌​ത​ക​മാ​ണ് ​വാ​യി​ക്കേ​ണ്ട​തെ​ന്ന​തി​നെ​ക്കു​റി​ച്ച് ​അ​വ​ന് ​ചി​ന്താ​കു​ഴ​പ്പ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.
അ​വ​നെ​ ​അ​രി​കി​ൽ​ ​വി​ളി​ച്ച് ​പു​സ്‌​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും​ ​വാ​യ​ന​യു​ടെ​ ​അ​ത്ഭു​ത​ലോ​ക​ത്തെ​ക്കു​റി​ച്ചും​ ​അ​വ​ർ​ ​പ​റ​ഞ്ഞു​കൊ​ടു​ത്തു.​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​തി​ര​ഞ്ഞു​പി​ടി​ക്കാ​ൻ​ ​സ​ഹാ​യി​ച്ചു.​ ​ഏ​തൊ​ക്കെ​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​വാ​യി​ക്ക​ണ​മെ​ന്ന് ​ഉ​പ​ദേ​ശി​ച്ചു.​ ​അ​വ​ന്റെ​ ​ഇ​ഷ്‌​ട​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​അ​തി​നു​ള്ള​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​വാ​യി​ക്കാ​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​ന​ൽ​കു​ക​യും​ ​ചെ​യ്‌​തു. ഒ​രു​ ​പു​സ്‌​ത​ക​ത്തെ​ക്കു​റി​ച്ച് ​അ​വ​ൻ​ ​പ​റ​യു​മ്പോ​ൾ​ ​ഇ​ഷ്‌​ട​പ്പെ​ടാ​നു​ള്ള​ ​കാ​ര​ണം​ ​അ​വ​ർ​ ​വ്യ​ക്ത​മാ​യി​ ​ചോ​ദി​ച്ചു​ ​മ​ന​സി​ലാ​ക്കും.​ ​കൂ​ടു​ത​ൽ​ ​അ​റി​വ് ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ഉ​പാ​യ​വും​ ​വാ​യ​ന​യു​ടെ​ ​രീ​തി​ശാ​സ്ത്ര​വു​മൊ​ക്കെ​ ​ആ​ ​സ്നേ​ഹ​മ​യി​യാ​യ​ ​ലൈ​ബ്രേ​റി​യ​ൻ​ ​അ​വ​നെ​ ​പ​ഠി​പ്പി​ച്ചു. പു​സ്‌​ത​ക​ങ്ങ​ളു​ടെ​ ​അ​ത്ഭു​ത​ലോ​ക​ത്തു​നി​ന്നും​ ​വി​ജ്ഞാ​ന​ത്തി​ന്റെ​ ​മാ​സ്‌​മ​രി​ക​ത​ ​എ​ന്തെ​ന്ന് ​അ​വ​ൻ​ ​അ​റി​ഞ്ഞു.​ ​അ​ഗാ​ധ​മാ​യ​ ​ജ്ഞാ​ന​ത്തി​ന്റെ​ ​ഉ​ട​മ​യാ​യി​ ​ബി​ൽ​ഗേ​റ്റ്സ് ​മാ​റി​യ​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​ജീ​വി​ത​വി​ജ​യ​ത്തി​ന്റെ​ ​ഓ​രോ​ ​പ​ട​വു​ക​ളി​ൽ​ ​നി​ന്നും​ ​പു​തി​യ​ ​ജ്ഞാ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് ​ക​യ​റാ​ൻ​ ​പ്രേ​രി​പ്പി​ച്ച​ത് ​​ബ്ളാ​ഞ്ചെ​യാ​യി​രു​ന്നു.
ഒ​രി​ക്ക​ൽ​ ​ബി​ൽ​ഗേ​റ്റ്സ് ​ഇ​ങ്ങ​നെ​ ​പ​റ​യു​ക​യു​ണ്ടാ​യി..
'​'​എ​ന്റെ​ ​കൗ​തു​ക​ങ്ങ​ളെ​യും​ ​അ​റി​യാ​നു​ള്ള​ ​ആ​കാം​ക്ഷ​യെ​യും​ ​ക്ഷ​മ​യോ​ടെ​ ​മ​ന​സി​ലാ​ക്കി​ ​എ​ന്റെ​ ​ജ്ഞാ​ന​ത്തി​ന്റെ​ ​ഉ​ദാ​ത്ത​ലോ​ക​ത്തേ​ക്ക് ​ന​യി​ച്ച​ത് ​അ​വ​രാ​യി​രു​ന്നു..""
നൂ​റ് ​വ​യ​സ് ​ക​ഴി​ഞ്ഞാ​ണ് ​ബ്ലാ​ഞ്ചെ​ ​മ​രി​ച്ച​ത്.​ ​നൂ​റാം​ ​ജ​ന്മ​ദി​ത്തി​ന് ​കു​റേ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ബി​ൽ​ഗേ​റ്റ്സി​ന് ​അ​വ​രെ​ ​കാ​ണാ​നും​ ​ത​ന്റെ​ ​സ്നേ​ഹ​വും​ ​ന​ന്ദി​യും​ ​ക​ട​പ്പാ​ടും​ ​അ​റി​യി​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​ത​ന്നോ​ട് ​കാ​ണി​ച്ച​ ​സ്നേ​ഹ​വും​ ​ക​രു​ത​ലു​മാ​ണ് ​അ​പ​ക​‌​ർ​ഷ​താ​ബോ​ധ​ത്തെ​ ​അ​തി​ജീ​വി​ച്ച് ​വാ​യ​ന​യു​ടെ​യും​ ​അ​തു​വ​ഴി​ ​വി​ജ്ഞാ​ന​ത്തി​ന്റെ​യും​ ​വി​ശാ​ല​ലോ​ക​ത്തേ​ക്ക് ​എ​ത്താ​ൻ​ ​സ​ഹാ​യി​ച്ച​തെ​ന്ന് ​അ​വ​രു​ടെ​ ​സ​മീ​പ​ത്തി​രു​ന്ന് ​അ​ത്യാ​ദ​ര​വോ​ടെ​ ​പ​റ​ഞ്ഞു.​ ​അ​ങ്ങ​നെ,​ ​ആ​രു​മ​റി​യാ​തെ​ ​തി​ക​ച്ചും​ ​സാ​ധാ​ര​ണ​ക്കാ​രി​യാ​യി​ മ​രി​ച്ചു​പോ​കേ​ണ്ടി​യി​രു​ന്ന​ ​ ബ്ലാ​ഞ്ച് ​ക​ഫി​യ​‌​ർ​ ​മ​ഹാ​നാ​യ​ ​ബി​ൽ​ഗേ​റ്റ്സി​ന്റെ​ ​കൃ​ത​ജ്ഞ​താ​പൂ​‌​ർ​ണ​മാ​യ​ ​ ഓർമ്മ കൊ​ണ്ട് ​ലോ​കം​ ​മു​ഴു​വ​ൻ​ ​അ​റി​യ​പ്പെ​ട്ടു.
ജീ​വി​ത​വി​ജ​യ​ത്തി​ന്റെ ​ ​ഉ​ത്തും​ഗ​ശ്രേ​ണി​യി​ൽ​ ​ എ​ത്തി​യി​ട്ടു​ള്ള​ ​മി​ക്ക​വ​‌​ർ​ക്കും​ ​ഇ​തു​പോ​ലു​ള്ള​ ​സ​ഹാ​യ​ങ്ങ​ളും​ ​പ്ര​ചോ​ദ​ന​വും​ ​കി​ട്ടി​യി​ട്ടു​ള്ള​വ​രാ​യി​രി​ക്കും.​ ​ജീ​വി​ത​ല​ക്ഷ്യം​ ​ക​ണ്ടെ​ത്താ​നും​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കാ​നും​ ​'​​ ​മെ​ന്റ​ർ​ ​"​ആ​യി​ ​ആ​രെ​ങ്കി​ലും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള​ ​പാ​ത​ ​സു​ഖ​ക​ര​മാ​യി​രി​ക്കും. എ​ല്ലാ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലും​ ​അ​ങ്ങ​നെ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യ​ ​വ്യ​ക്തി​ക​ൾ​ ​ഉ​ണ്ടാ​വും.​ ​അ​വ​രെ​ ​ചി​ല​രൊ​ക്കെ​ ​ഇ​പ്പോ​ൾ​ ​മ​റ​ന്നു​കാ​ണും.​ ​ഒ​രി​ട​ത്ത് ​ശാ​ന്ത​മാ​യി​രു​ന്ന് ​ഭൂ​ത​കാ​ല​ത്തി​ലേ​ക്ക് ​നോ​ക്കു​ക.​ ​ഇ​ന്ന​ത്തെ​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​ജീ​വി​തം​ ​ല​ഭി​ക്കാ​ൻ​ ​പ്ര​ചോ​ദ​ന​വും​ ​അ​വ​സ​ര​വും​ ​പി​ന്തു​ണ​യും​ ​ന​ൽ​കി​യ​ ​ആ​രെ​ങ്കി​ലു​മു​ണ്ടോ​?​ ​അ​വ​രെ​ ​വേ​ണ്ട​വി​ധ​ത്തി​ൽ​ ​ന​ന്ദി​യും​ ​സ്നേ​ഹ​വും​ ​ അ​റി​യി​ച്ചി​ട്ടു​ണ്ടോ​?​ ​അ​ത്ത​ര​മൊ​രു​ ​ആ​ത്മ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​നാം​ ​കൃ​ത​ജ്ഞ​താ​ഭ​രി​ത​രാ​വും.​ ​അ​ങ്ങ​നെ​ ​ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ​ ​അ​വ​രെ​ ​എ​ത്ര​യും​ ​വേ​ഗ​ത്തി​ൽ​ ​നി​ങ്ങ​ളു​ടെ​ ​ന​ന്ദി​യും​ ​ക​ട​പ്പാ​ടും​ ​അ​റി​യി​ക്കു​ക.​ ​ഒ​രു​ മ​നു​ഷ്യ​നെ​ന്ന​ നി​ല​യി​ൽ​ ​നാം​ ​അ​ത്ര​യു​മെ​ങ്കി​ലും​ ​ചെ​യ്യ​ണ്ടേ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , WEEKLY, SELF MOTIVATION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.