SignIn
Kerala Kaumudi Online
Thursday, 26 November 2020 11.55 PM IST

വാളയാറും ഹാഥ്റസും തമ്മിൽ വ്യത്യാസമില്ല, കേരളം ഭരിക്കുന്നത് കണ്ണുതുറക്കാത്ത സർക്കാർ:രമേശ് ചെന്നിത്തല

chenni

വാളയാർ: ഹാഥ്റസ് കേസും വാളയാർ കേസും തമ്മി​ൽ യാതൊരു വ്യത്യാസവുമി​ല്ലെന്നും രണ്ടി​ടത്തും നടന്നത് ഭരണകൂട ഭീകരതയാണെന്നും പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തല പറഞ്ഞു. വാളയാറി​ൽ ദുരൂഹ സാഹചര്യത്തി​ൽ കൊല്ലപ്പെട്ട പെൺ​കുട്ടി​കളുടെ അമ്മ നീതി​ക്കായി​ നടത്തുന്ന സമരത്തി​ന് ഐക്യദാർഢ്യം പ്രഖ്യാപി​ച്ച് സമരപ്പന്തലി​ൽ എത്തി​യശേഷം മാദ്ധ്യമങ്ങളോട് സംസാരി​ക്കുകയായി​രുന്നു അദ്ദേഹം. ഭരണകൂടത്തി​ന്റെ ഭീകരതയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സർക്കാരും ഇതുപോലെ ക്രൂരത കാണിക്കാൻ പാടില്ല. വാളയാർ പ്രശ്നം നിരവധി തവണയാണ് യു ഡി എഫ് നിയമസഭയിൽ ഉന്നയിച്ചത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. വാളയാറും ഹാഥ്റസും തമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണ്. പെൺകുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. ഇവരുടെ വേദന കാണാൻ ആരുമില്ല. പോക്സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നത്'- അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്നും ചെന്നി​ത്തല വ്യക്തമാക്കി.

മന്ത്രി എ കെ ബാലനെയും ചെന്നിത്തല വിമർശിച്ചു. 'സമരപ്പന്തലിന് അടുത്തുവരെ സന്ദർശനം നടത്തിയെങ്കിലും മന്ത്രി ഇവിടേക്ക് വരാൻ തയ്യാറായില്ല. എന്തിനുവേണ്ടിയാണ് സമരം എന്നാണ് ജില്ലയുടെ ചുമതലയുളള അദ്ദേഹം ചോദിക്കുന്നത്. അതുപോലും അദ്ദേഹത്തിന് ഓർമ്മയില്ല- ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയിലുളള കേസിൽ രക്ഷിതാക്കൾ സമരം ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ബാലൻ ഇന്നലെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESH-CHENNITHALA-REACTS-OVER-VALAYAR-ISSUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.