SignIn
Kerala Kaumudi Online
Saturday, 28 November 2020 8.22 PM IST

വിദൂര കോഴ്സുകൾ ആരംഭിച്ച് കേരള സർവകലശാല

uni

തിരുവനന്തപുരം: 2020-21 അദ്ധ്യയനവർഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യു.ജി.സി അനുമതി നൽകിയ സംസ്ഥാനത്തെ ഏക സർവകലാശാലയായ കേരളസർവകലാശാലയിൽ ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. www.sde.keralauniversity.ac.in വെബ്‌സൈ​റ്റ് വഴി അപേക്ഷിക്കാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്​റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളി​റ്റിക്കൽ സയൻസ്, കൊമേഴ്സ്, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, മാത്തമാ​റ്റിക്സ്, ബി.ബി.എ ബിരുദ പ്രോഗ്രാമുകൾക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്​റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളി​റ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, കൊമേഴ്സ്, എം.ബി.എ., മാത്തമാ​റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സർവകലാശാല നടത്തുന്ന റഗുലർ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഫീസ് അടയ്ക്കാനും ഓൺലൈൻ സൗകര്യമുണ്ട്. യു.ജി. പ്രോഗ്രാമുകൾക്ക് ഒക്‌ടോബർ 31, പി.ജി. പ്രോഗ്രാമുകൾക്ക് നവംബർ 18 ആണ് അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി. യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്തു പ്രർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ രജിസ്റ്റേർഡ്/ സ്പീഡ്‌പോസ്​റ്റ് മുഖേന യഥാക്രമം നവംബർ 5, നവംബർ 23 തീയതികൾക്ക് മുൻപ് ലഭിക്കണം. വെബ്സൈറ്റ്- www.ideku.net

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY OF KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.