SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.32 PM IST

ലോകത്ത് 4.37 കോടി കൊവിഡ് ബാധിതർ, മരണസംഖ്യയും കുതിച്ചുയരുന്നു

world-covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. 4,37,61,932 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. പല രാജ്യങ്ങളിലും രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമാവുകയാണ്. 11,64,185 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,21,56,217 പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്‌പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതൽ രോഗികളുളളത് അമേരിക്കയിലാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 89 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,31,026 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 58 ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുകയാണ്. മരണം 1.19 ലക്ഷം കടന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേർ സുഖംപ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,57,451 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി ഉയർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, WORLD COVID, COVID DEATH, RONALDINHO DONNARUMA COVID POSITIVE, INDIA COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.