SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.29 PM IST

ഭക്ഷ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ വെൽസോൺ

food

 ഉപഭോക്താക്കൾ താത്പര്യപ്പെടുന്ന സ്ഥലത്ത് ഉത്പന്നങ്ങൾ എത്തിക്കും

തൃശൂർ: ഭാരതീയ ഗ്രാമവികാസ സങ്കല്പം യാഥാർത്ഥ്യമാക്കാനും അതിലൂടെ ആരോഗ്യത്തിന് ഹിതകരമായ ഭക്ഷ്യവസ്തുക്കൾ ന്യായവിലയിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നിടത്ത് എത്തിക്കാനും ഓൺലൈൻ സംരംഭം വെൽസോൺ വരുന്നു. വിഷരഹിത ഭക്ഷ്യവസ്തുക്കൾ, പരമ്പരാഗത സംസ്‌കരണരീതി അവലംബിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ എന്നിവ യഥേഷ്ടം ലഭ്യമാക്കുന്നതാണ് വെൽസോണിന്റെ രീതി.

ഉപഭോക്താവിന്റെ സമീപപ്രദേശങ്ങളിൽ പ്രകൃതിദത്തമായി വിളയിക്കുന്ന പച്ചക്കറികളും കുടുംബപശ്ചാത്തലത്തിൽ സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കും. കാർഷികോത്പന്നങ്ങൾ നേരിട്ട് കർഷകരിൽ നിന്ന് സമാഹരിച്ച്, അവർക്ക് ന്യായവില ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ കൃഷി ലാഭകരമാക്കാനും കഴിയും.

കേരളത്തിൽ പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്നവരെ കമ്പനി തേടുന്നുണ്ട്. സ്റ്റോക്കിസ്റ്റുകൾക്ക് മൂന്നോ അതിൽ കൂടുതലോ പഞ്ചായത്തുകൾ ഏറ്റെടുത്ത് സംരംഭത്തിൽ പങ്കാളിയാകാം. പ്രകൃതിദത്ത കൃഷിയിലൂടെ പച്ചക്കറികൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, മറ്റ് ഗാർഹിക വസ്തുക്കൾ വീടുകളിലോ ചെറുകിട വ്യവസായ സംഭരംഭമായോ നിർമ്മിച്ച് നൽകുന്നവരെയാണ് തേടുന്നത്.

സ്വന്തം വാഹനമുള്ള (ഓട്ടോറിക്ഷ/തുടങ്ങിയ ഇടത്തരം വാഹനങ്ങൾ) പാർട്ട് ടൈം ആയി ഡെലിവറി ജോലി ചെയ്യാൻ താത്പര്യമുള്ളവരെയും തേടുന്നു. കുറഞ്ഞത് 5 പേരെ വീതം ഓരോ പഞ്ചായത്ത് സ്റ്റോക്കിസ്റ്റിന്റെ കീഴിലും ആവശ്യമുണ്ട്. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: http://wellzone.in/

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, WELLZONE, ONLINE APP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.