SignIn
Kerala Kaumudi Online
Sunday, 29 November 2020 6.39 PM IST

18 പേരെ ഭീകരരായി പ്രഖ്യാപിച്ചു

terrorist

ന്യൂഡൽഹി: രാജ്യത്ത് നടന്ന ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ഗൂഢാലോചന നടത്തുകയും ചെയ്‌ത വിവിധ ഭീകര സംഘടനകളിലുള്ള 18 പേരെ യു.എ.പി.എ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. നേരത്തെ ഭീകര സംഘടനകളുടെ പേരുമാത്രമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ പുതിയ നിയമഭേദഗതിയിലാണ് വ്യക്തികളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.

നിരോധിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, കൂട്ടാളി ആമിർ ഖാൻ, മുംബയ് ഭീകരാക്രമണം ആസൂത്രകരും ലെഷ്‌കർ ഇതൊയ്ബ പ്രവർത്തകരുമായ സാജിദ് മിർ, യൂസഫ് മുസമ്മിൽ, ലഷ്‌കർ മേധാവി ഹാഫിസസ് സയ്യിദിന്റെ സഹോദരൻ അബ്ദുർ റഹ്‌മാൻ മക്കി, ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂർ അസദിന്റെ സഹോദരൻമാരും 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്ത കേസ് പ്രതികളുമായ അബ്‌ദുൾ റൗഫ്, അസ്ഗർ, ഇബ്രാഹിം അത്തർ, യൂസുഫ് അസർ (2001ലെ പാർലമെന്റ് ആക്രമണ കേസിലും പ്രതി), ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ ഭട്കൽ സഹോദരൻമാർ എന്നറിയപ്പെടുന്ന മൂന്നുപേർ, ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളും മുംബയ് സ്‌ഫോടന കേസ് പ്രതികളുമായ ഛോട്ടാ ഷക്കീൽ, മുഹമ്മദ് അനീസ് ഷെയ്‌ഖ്, ടൈഗർ മേമൻ, ജാവേദ് ചിക്‌ന, പാകിസ്ഥാൻ കേന്ദ്രമായുള്ള ഫലായി ഇൻസാനിയത്തിലെ ഷാഹിദ് മെഹമ്മൂദ്, 2002ലെ അക്ഷർധാം ക്ഷേത്രാക്രമണ കേസ് പ്രതി അബു സുഫിയാൻ തുടങ്ങിയവർ പട്ടികയിലുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORIST
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.