SignIn
Kerala Kaumudi Online
Thursday, 26 November 2020 10.32 AM IST

അതിജീവന പാതയിൽ ടൂറിസം കേന്ദ്രങ്ങൾ

malampuzha
മലമ്പുഴ ഡാം

പാലക്കാട്: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നിന്ന് അതിജീവിച്ച് തുറന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുന്നു. മലമ്പുഴ ഉൾപ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ദിനംപ്രതി നിരവധി പേരാണെത്തുന്നത്. പൂജ അവധി ദിവസങ്ങളിലാണ് കൂടുതൽ സന്ദർശകരെത്തിയത്.

16ന് തുറന്ന മലമ്പുഴ ഉദ്യാനത്തിൽ 26-ാം തീയതി വരെ 6398 മുതിർന്നവരും 238 കുട്ടികളുമാണ് എത്തിയത്. 1,99,220 രൂപ വരുമാനം ലഭിച്ചു. പോത്തുണ്ടി ഡാമിൽ 1,04,135 രൂപയാണ് 11 ദിവസത്തെ വരുമാനം. കുട്ടികളും മുതിർന്നവരുമായി 5374 പേർ ഉദ്യാനം സന്ദർശിച്ചു.
ഡി.ടി.പി.സി.യുടെ കീഴിലുള്ള വാടിക, കാഞ്ഞിരപ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ, വെള്ളിയാങ്കല്ല് പൈതൃക പാർക്ക് എന്നിവിടങ്ങളിൽ തുറന്ന ദിവസം മുതൽ കഴിഞ്ഞ ദിവസം വരെ 1,24,978 രൂപയാണ് വരുമാനം ലഭിച്ചത്.
വാടിക-18,348, കാഞ്ഞിരപ്പുഴ-76,999, റോക്ക് ഗാർഡൻ- 20,085, വെള്ളിയാങ്കല്ല്-9546 എന്നിങ്ങനെയാണ് കളക്ഷൻ. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ 22നാണ് വെള്ളിയാങ്കല്ല് തുറന്നത്. മറ്റുള്ളവ 13ന് തുറന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് തുറന്നിട്ടില്ല.
കൊവിഡ് നിയന്ത്രണം കർശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. മലമ്പുഴ കുട്ടികളുടെ പാർക്ക്, മാംഗോ ഗാർഡൻ, സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ പ്രവേശനമില്ല. അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തവും അനുവദിക്കില്ല. നിലവിൽ പോത്തുണ്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നിട്ടുണ്ട്. ഇരുഡാമുകളിലും ഒരു മണിക്കൂർ മാത്രമാണ് ചുറ്റിക്കറങ്ങാൻ അനുവാദമുള്ളത്. മലയോര മേഖലയായ നെല്ലിയാമ്പതിയിലേക്കും ദിവസവും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.