SignIn
Kerala Kaumudi Online
Wednesday, 25 November 2020 7.44 AM IST

മന്ത്രിമാരുടെയും സർക്കാരിന്റെയും വിശദീകരണം തെറ്റോ!; സംസ്ഥാനത്തെ ആരോഗ്യ സർവേ ഫലങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി ആരോപണം

survey

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2018 ഡിസംബറിൽ നടത്തിയ കിരൺ ആരോഗ്യ സർവെ വിവരങ്ങൾ കനേഡിയൻ കമ്പനിയ്‌ക്ക് സർക്കാർ കൈമാറുന്നതായി റിപ്പോർട്ട്. കാരവൻ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അന്ന് ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ, സർവെ ഫലങ്ങൾ വാങ്ങുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ട്(പി.എച്ച്.ആർ.ഐ) തലവനായ സലീം യൂസഫ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറും എൻ.ജി.ഒ സംഘടനയായ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ സെക്രട്ടറി കെ.വിജയകുമാർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്‌റ്റഡീസിലെ കെ.ആർ തങ്കപ്പൻ എന്നിവരുടെ ഇ മെയിൽ വിവരങ്ങളുള‌ളത്.

ഈ സന്ദേശങ്ങളിൽ സർവെ വിവരങ്ങൾ കനേഡിയൻ ഇൻസ്‌റ്റി‌റ്റ്യൂട്ടിന് കൈമാറുന്നതിനെക്കുറിച്ചും അതിനുപിന്നിലെ വലിയ സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ചും വിവരമുണ്ട്. മാദ്ധ്യമങ്ങളിലൂടെയും രാഷ്‌ട്രീയമായും പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന കുഴപ്പങ്ങളും സന്ദേശങ്ങളിലുണ്ട്. കനേഡിയൻ കമ്പനിയ്‌ക്ക് വിവരങ്ങൾ നൽകുന്ന പദ്ധതിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും കാരവാൻ മാസികയിലെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2013ൽ കേരള ഹെൽത്ത് ഒബ്സർവേ‌റ്ററി ആന്റ് ബേസ് ലൈൻ സർവെ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറാൻ ശ്രമിച്ചിരുന്നു. അന്ന് സിപിഎം ശക്തമായി വിയോജിച്ചതോടെ ആരോഗ്യമന്ത്രിയായിരുന്ന വി.എസ് ശിവകുമാർ ഒരു വർഷത്തിന് ശേഷം പദ്ധതി ഉപേക്ഷിച്ചെന്ന് നിയമസഭയിൽ അറിയിച്ചിരുന്നു. അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷം 2016ൽ മടങ്ങിയെത്തിയതോടെ പദ്ധതി വീണ്ടും ആരംഭിക്കുന്നതിന് പി.എച്ച്.ആർ.ഐ കോ-ഓർഡിനേ‌റ്റർക്ക് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ സെക്രട്ടറി കെ.വിജയകുമാർ മെയിൽ വഴി സന്ദേശം നൽകി. തുടർന്ന് പഴയ പേര് മാ‌റ്റി 2018ൽ പദ്ധതി നടപ്പിലാക്കിയെന്ന് കാരവൻ മാസിക റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയിലെ പ്രധാന വ്യവസ്ഥയായ ഡാ‌റ്റ കൈമാറുന്നതിനെ കുറിച്ച് മെയിലിൽ പറയുന്നു. പത്ത് ലക്ഷത്തോളം പേരുടെ വിവരങ്ങൾ ശേഖരിച്ച കിരൺ സർവെ നടത്തിയത് അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്‌റ്റഡീസ്,സ്‌റ്റേ‌റ്റ് ഹെൽത്ത് സിസ്‌റ്റംസ് ‌റിസോഴ്‌സ് സെന്റർ,ഇ ഹെൽത്ത് കേരള എന്നിവയുടെ പിന്തുണയോടെയാണ്. സർവേയിൽ ആരോഗ്യവകുപ്പ് ശേഖരിച്ച വിവരങ്ങളൊക്കെ സ്‌റ്റേ‌റ്റ് ഡേറ്റാ സെന്ററിൽ സുരക്ഷിതമാണെന്നും കനേഡിയൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നത് തെ‌റ്റാണെന്നും മന്ത്രിയും സർക്കാരും നൽകിയ വിശദീകരണം തെ‌റ്റാണെന്നും കാരവാൻ റിപ്പോർട്ടിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH SURVEY, KIRANAM, GOVERNMENT OF KERALA, CANADIAN COMPANY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.