SignIn
Kerala Kaumudi Online
Wednesday, 25 November 2020 5.18 PM IST

'ഇ​താ​ദ്യ​മാ​യാ​ണ് ​പ്ര​ചാ​ര​ത്തി​ന്റെ​ ​ക​ണ​ക്കു​ ​പ​റ​‌​ഞ്ഞ് ​ഒ​രാ​ൾ​ ​എ​ന്നോ​ട് ​അ​ഭി​മു​ഖ​ത്തി​നാ​യി​ ​സ​മീ​പി​ക്കു​ന്ന​ത്', കടന്നുപോകാൻ അപർണാ സെൻ ആവശ്യപ്പെട്ടു

aparna-sen

അ​പ​ർ​ണാ​സെ​ൻ​.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യ്ക്ക് ​സ​ത്യ​ജി​ത് ​റേ​ ​സ​മ്മാ​നി​ച്ച​ ​വി​സ്മ​യം.​ ​ന​ടി​യാ​യി​ ​വ​ന്ന് ​സം​വി​ധാ​യി​ക​യാ​യി​ ​തി​ള​ങ്ങി​യ​ ​സു​ന്ദ​രി.​ബം​ഗാ​ളി​ ​സി​നി​മ​യി​ലെ​ ​ഈ​ ​നി​ത്യ​വ​സ​ന്ത​ത്തി​ന് ​ഇ​ന്ന​ലെ​ 75​ ​വ​യ​സ് ​തി​ക​‌​ഞ്ഞു.​അ​പ​ർ​ണാ​ ​സെ​ന്നി​നെ​ ​നേ​രി​ൽ​ ​ക​ണ്ട് ​അ​ഭി​മു​ഖം​ ​ന​ട​ത്തി​യ​പ്പോ​ഴു​ണ്ടാ​യ​ ​ഒ​രു​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.


പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ക​ൻ​ ​ചി​ദാ​ന​ന്ദ് ​ദാ​സ്ഗു​പ്ത​യു​ടെ​യും​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​വ​സ്ത്രാ​ല​ങ്കാ​ര​ ​വി​ദ​ഗ്ധ​ ​സു​പ്രി​യാ​ ​ദാ​സ് ​ഗു​പ്ത​യു​ടെ​യും​ ​മ​ക​ൾ.​ ​കൊ​ൽ​ക്ക​ത്ത​ ​പ്ര​സി​ഡ​ൻ​സി​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ത​ന്റെ​ ​പ​തി​ന​ഞ്ചാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​അ​പ​ർ​ണ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ത്.​റേ​യു​ടെ​ ​തീ​ൻ​ ​ക​ന്യ​യി​ലാ​യി​രു​ന്നു​ ​തു​ട​ക്കം.​പി​ന്നീ​ട് ​തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​ ​വ​ന്നി​ല്ല.​മി​ക​ച്ച​ ​ന​ടി​യാ​യി​ ​തി​ള​ങ്ങി.​
ശ​ശി​ക​പൂ​റി​ന്റെ​ ​ഭാ​ര്യ​ ​ജെ​നി​ഫ​ർ​ ​ക​പൂ​റി​നെ​ ​നാ​യി​ക​യാ​ക്കി​യ​ 36​ ​ചൗ​രം​ഗി​ ​ലെ​യി​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തോ​ടെ​യാ​യി​രു​ന്നു​ ​സം​വി​ധാ​യി​ക​യാ​യു​ള്ള​ ​അ​ര​ങ്ങേ​റ്റം.​പി​ന്നീ​ട് ​പ​രോ​മ,​ ​മി​സ്റ്റ​ർ​ ​ആ​ൻ​ഡ് ​മി​സി​സ് ​അ​യ്യ​ർ,​ ​ജാ​പ്പ​നീ​സ് ​വൈ​ഫ് ​തു​ട​ങ്ങി​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​സം​വി​ധാ​യി​ക​യാ​യും​ ​നി​റ​‌​ഞ്ഞു​ ​നി​ന്നു.​ദേ​ശീ​യ​-​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി.​മി​ക്ക​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​അ​പ​ർ​ണ​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​മ​ക​ൾ​ ​കൊ​ങ്ക​ണ​സെ​ൻ​ ​ശ​ർ​മ്മ​യും​ ​ന​ടി​യും​ ​സം​വി​ധാ​യി​ക​യു​മാ​ണ്.


തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന​പ്പോൾ


ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് ​എ​ഡി​ഷ​ൻ​ 1997​ ​ജ​നു​വ​രി​ 10​ ​മു​ത​ൽ​ 20​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു.​ ​അ​ന്ന് ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നി​ടെ​ ​കൈ​ര​ളി​ ​തി​യ​റ്റ​റി​നു​ ​മു​ന്നി​ൽ​ ​വ​ച്ചാ​ണ് ​അ​പ​ർ​ണാ​ ​സെ​ന്നി​നെ​ ​നേ​രി​ൽ​ ​ക​ണ്ട​ത്.​കേ​ര​ള​കൗ​മു​ദി​യ്ക്കാ​യി​ ​ഒ​ര​ഭി​മു​ഖ​ത്തി​ന് ​സ​മീ​പി​ച്ചു.​അ​ടു​ത്ത​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ട​ര​യ്ക് ​അ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ​ ​ലൂ​സി​യാ​ ​ഹോ​ട്ട​ലി​ലെ​ റെസ് ന്റോറന്റി​ൽ​ ​വ​രാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ന്ന് ​ശ്യാം​ ​ബെ​ന​ഗ​ൽ,​ ​ര​ജ​ത് ​ക​പൂ​ർ,​ ​സ്മി​താ​ ​പാ​ട്ടീ​ലി​ന്റെ​ ​സ​ഹോ​ദ​രി​മാ​ർ​ ​തു​ട​ങ്ങി​ ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തെ​ ​ഒ​ട്ടേ​റെ​ ​പ്ര​മു​ഖ​ർ​ ​അ​വി​ടെ​ ​താ​മ​സി​ക്കു​ന്നു​ണ്ട്.


ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​റാ​മു​മൊ​ത്ത് ​(കേ​ര​ള​കൗ​മു​ദി​യു​ടെ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രി​ക്കെ​ ​അ​കാ​ല​ത്തി​ൽ​ ​വി​ട​പ​റ​ഞ്ഞ​ ​എ​സ്.​എ​സ്.​റാം.​)​ ​ഇ​തെ​ഴു​തു​ന്ന​യാ​ൾ​ ​അ​വി​ടെ​ ​പോ​യി.​ ​പ​ന്ത്ര​ണ്ടേ​കാ​ൽ​ ​മ​ണി​യാ​യ​പ്പോ​ൾ​ ​അ​പ​ർ​ണ​ ​ഹോ​ട്ട​ലി​ൽ​ ​വ​ന്നു.​റി​സ​പ്ഷ​നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​എ​ന്നെ​ ​ക​ണ്ട​പ്പോ​ൾ​ ​മു​റി​യി​ൽ​ ​പോ​യി​ട്ട് ​ഉ​ട​ൻ​ ​വ​രാ​മെ​ന്നു​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഈ​ ​സ​മ​യം​ ​മ​റ്റൊ​രു​ ​പ്ര​മു​ഖ​ ​പ​ത്ര​ത്തി​ന്റെ​ ​ലേ​ഖ​ക​ൻ​ ​അ​വി​ടെ​ ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു​ .​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​പ​ത്ര​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ക​വ​ർ​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​അ​തി​നാ​ൽ​ ​വാ​ർ​ത്ത​ക​ൾ​ക്കും​ ​അ​ഭി​മു​ഖ​ങ്ങ​ൾ​ക്കു​മാ​യി​ട്ടാ​ണ് ​അ​യാ​ളു​ടെ​യും​ ​വ​ര​വ്.​ത​ത്കാ​ലം​ ​ന​മ്മ​ൾ​ക്ക​യാ​ളെ​ ​കു​മാ​ർ​ ​എ​ന്നു​ ​വി​ളി​ക്കാം.​യ​ഥാ​ർ​ത്ഥ​ ​പേ​ര​ല്ല.


നാ​ട​കീ​യ​ ക​ട​ന്നു​വ​ര​വ്
പെ​ട്ടെ​ന്ന് ​തി​രി​കെ​യി​റ​ങ്ങി​ ​വ​ന്ന​ ​അ​പ​ർ​ണ​ ​എ​ന്നെ​യും​ ​റാ​മി​നേ​യും​ ​കൂ​ട്ടി​ ​​ റെസ്‌ന്റോറന്റി​നു​ള്ളി​ലേ​ക്ക് ​ക​യ​റി.​ഇ​ത് ​പു​തു​മു​ഖ​മാ​യ​ ​കു​മാ​റി​ന് ​തീ​രെ​പി​ടി​ച്ചി​ല്ലെ​ന്നു​ ​തോ​ന്നു​ന്നു.​ റെസ്ന്റോറന്റി​ലേക്ക് ക​യ​റും​ ​മു​മ്പെ​ ​കു​മാ​ർ​ ​അ​വ​രെ​ ​ത​ട​‌​ഞ്ഞു​ ​നി​റു​ത്തു​ന്ന​തു​പോ​ലെ​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും​ ​ത​ന്നോ​ടു​ ​സം​സാ​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ഈ​ ​പെ​രു​മാ​റ്റം​ ​അ​പ​ർ​ണാ​ ​സെ​ന്നി​ന് ​തീ​രെ​പ്പി​ടി​ച്ചി​ല്ല.​എ​ന്നി​ട്ടും​ ​കു​മാ​റി​നോ​ട് ​അ​ടു​ത്ത​ ​ദി​വ​സം​ ​കോ​ൺ​ടാ​ക്ട് ​ചെ​യ്യാ​ൻ​ ​അ​വ​ർ​ ​മ​ര്യാ​ദ​യോ​ടെ​ ​പ​റ​ഞ്ഞു.​റെ​സ്ന്റോറന്റി​ൽ​ ​ക​യ​റി​ ​ഞ​ങ്ങ​ൾ​ ​സം​ഭാ​ഷ​ണം​ ​തു​ട​ങ്ങി.​ഉ​ച്ച​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​അ​വ​ർ​ ​നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​ഞാ​നും​ ​റാ​മും​ ​ലെ​മ​ൺ​ ​ജൂ​സ് ​മാ​ത്രം​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞൊ​ഴി​ഞ്ഞു.​ഇ​തി​നി​ടെ​ ​അ​ടു​ത്ത​ ​ടേ​ബി​ളി​ലി​രു​ന്ന​ ​ശ്യാം​ ​ബെ​ന​ഗ​ലും​ ​ഞ​ങ്ങ​ളു​ടെ​ ​ടേ​ബി​ളി​ലേ​ക്ക് ​വ​ന്നു.​


സം​ഭാ​ഷ​ണം​ ​ര​സ​ക​ര​മാ​യി​ ​പു​രോ​ഗ​മി​ക്ക​വെ​ ​നേ​ര​ത്തേ​പ​റ​ഞ്ഞ​ ​കു​മാ​ർ​ ​നാ​ട​കീ​യ​മാ​യി​ ​ആ​ ​ടേ​ബി​ളി​ന​രി​കി​ലേ​ക്ക് ​വ​ന്നു.​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​സം​ഭാ​ഷ​ണ​ത്തി​ന്റെ​ ​മ​ല​യാ​ള​ ​രൂ​പം​ ​ഇ​ങ്ങ​നെ​-​-​"​ ​മാ​ഡം..​ ​ഞാ​ൻ​ ​കു​മാ​ർ,
അ​പ​ർ​ണാ​സെ​ൻ.​ ​'​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​ല്ലോ​ '
കു​മാ​ർ.​ ​'​ ​ഞാ​ൻ​ ​ഏ​റ്റ​വും​ ​പ്ര​ചാ​ര​മു​ള്ള​ ​പ​ത്ര​ത്തി​ന്റ​ ​പ്ര​തി​നി​ധി​യാ​ണ്
അ​പ​ർ​ണ.​ ​'​ ​അ​തി​ന് ​ഞാ​നെ​ന്ത് ​വേ​ണം'
കു​മാ​ർ.​'​ ​എ​ന്നോ​ടും​ ​കൂ​ടി​ ​സം​സാ​രി​ക്ക​ണം.​ഞാ​നി​വി​ടെ​ ​ഇ​രി​ക്ക​ട്ടെ​ '
ആ​ ​പെ​രു​മാ​റ്റം​ ​അ​പ​ർ​ണ​യെ​ ​ചൊ​ടി​പ്പി​ച്ചു.​ ​എ​ങ്കി​ലും​ ​മ​ര്യാ​ദ​യോ​ടെ​ത​ന്നെ​ ​പ​റ​ഞ്ഞു​ .
'​ ​നി​ങ്ങ​ളോ​ട​ല്ലേ​ ​മി​സ്റ്റ​ർ​ ​നാ​ളെ​ ​കോ​ൺ​ടാ​ക്ട് ​ചെ​യ്യാ​ൻ​ ​പ​റ​‌​ഞ്ഞ​ത്.
അ​പ്പോ​ൾ​ ​കു​മാ​ർ​ ​പ്ര​ചാ​ര​ത്തി​ന്റെ​ ​ക​ണ​ക്ക് ​വീ​ണ്ടും​ ​പ​റ​ഞ്ഞു.
അ​പ​ർ​ണ​ ​അ​ല്പം​ ​ദേ​ഷ്യ​ത്തോ​ടെ​ ​പ്ര​തി​ക​രി​ച്ചു.​"​ ​ഇ​താ​ദ്യ​മാ​യാ​ണ് ​പ്ര​ചാ​ര​ത്തി​ന്റെ​ ​ക​ണ​ക്കു​ ​പ​റ​‌​ഞ്ഞ് ​ഒ​രാ​ൾ​ ​എ​ന്നോ​ട് ​അ​ഭി​മു​ഖ​ത്തി​നാ​യി​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​ദ​യ​വ് ​ചെ​യ്ത് ​നി​ങ്ങ​ൾ​ ​ഇ​വി​ടെ​ ​നി​ന്ന് ​പോ​ക​ണം.
കു​മാ​ർ​ ​വീ​ണ്ടും​ ​എ​ന്തോ​ ​പ​റ​യാ​നാ​യി​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​പ​ർ​ണ​ ​തീ​ർ​ത്തു​ ​പ​റ​ഞ്ഞു.
ഇ​റ​ങ്ങി​പ്പോ​കൂ...​പ്ളീ​സ് .
മ​ടി​ച്ചു​ ​മ​ടി​ച്ചാ​ണെ​ങ്കി​ലും​ ​ക​ഥാ​നാ​യ​ക​ൻ​ ​സ്ഥ​ലം​ ​വി​ട്ടു.​അ​ധി​ക​വ​ർ​ഷം​ ​ക​ഴി​യും​ ​മു​മ്പേ​ ​ആ​ ​വി​ദ്വാ​ൻ​ ​പ​ത്ര​പ്ര​വ​ർ​ത്ത​നം​ ​ത​ന്നെ​ ​ഉ​പേ​ക്ഷി​ച്ച് ​ഗ​ൾ​ഫി​ലേ​ക്ക് ​പോ​യി.​


അ​പ​ർ​ണാ​സെ​ൻ​ ​പി​ന്നീ​ട് ​വി​ശ​ദ​മാ​യി​ ​സം​സാ​രി​ച്ചു.​ ​വ​ർ​ഷം​ ​എ​ത്ര​ ​ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.​ ​അ​ന്ന് ​അ​പ​ർ​ണാ​സെ​ന്നി​ന് ​പ്രാ​യം​ 52​ .​ ​കാ​ലം​ ​എ​ത്ര​വേ​ഗം​ ​ക​ട​ന്നു​പോ​കു​ന്നു.​ ​റാം​ ​പോ​യി​ട്ട് ​അ​ഞ്ചു​വ​ർ​ഷ​മാ​യി.​ ​അ​പ​ർ​ണ​യ്ക് 75​ ​വ​യ​സാ​യെ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​പ്ര​യാ​സം.​ ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ൾ​ ​അ​പ​ർ​ണാ​സെ​ൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: APARNASEN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.