SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.23 AM IST

സംസ്ഥാനത്ത് കൊവിഡ് രൂക്ഷം, മൂന്നു ജില്ലകളിൽ  ഇന്ന്  ആയിരത്തിലേറെ   രോഗികൾ

covid

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുജില്ലകളിൽ ഇന്ന് ആയിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എറണാകുളം കോഴിക്കോട് തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ആയിരത്തിലേറെ രോഗികളുള്ളത്.

എറണാകുളത്ത് ഇന്ന് 1250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 994 പേർക്കും സമ്പക്കത്തിലൂടെയാണ് രോഗംബാധിച്ചത്. ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 633 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് അഞ്ച് പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്ന് 1149 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1087 പേർക്കും സമ്പർക്കം വഴിയാണ് രേഗംബാധിച്ചത്. 19 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 720 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

തൃശൂരിൽ 1018 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 1005 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചിട്ടുള്ളത്. ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 916 പരിശോധനാഫലം നെഗറ്റീവായി. ഒമ്പത് മരണമാണ് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.