SignIn
Kerala Kaumudi Online
Saturday, 28 November 2020 8.45 AM IST

വീണ്ടും യൂറോപ്പിൽ പിടിമുറുക്കി കൊവിഡ്

covid-

ജനീവ: യൂറോപ്പിൽ കൊവിഡ്​ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. ഈ ആഴ്ച മാത്രം 40 ശതമാനം മരണം യൂറോപ്പിൽ വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഫ്രാൻസ്​, സ്​പെയിൻ, ബ്രിട്ടൻ, നെതർലൻഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളിൽ കോവിഡ്​ കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട്​ നിറഞ്ഞിരിക്കുകയാണ്. റഷ്യയിൽ പ്രതിദിനം 300ലധികം മരണമാണ് റിപ്പോർ‌ട്ട് ചെയ്യുന്നത്. ഇറ്റലിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.യാത്രക്കാർ കുറഞ്ഞതോടെ യൂറോപ്പിലെ ഇരുനൂറോളം വിമാനത്താവളങ്ങൾ അടച്ചുപൂട്ടലിൽ ഭീഷണി നേരിടുകയാണ്. സ്പെയിനിൽ ധനപ്രതിസന്ധി മൂലം വൻകിട കമ്പനികളിൽ നിന്നും ധനികരിൽ നിന്നും അധികനികുതി പിരിക്കാനൊരുങ്ങുകയാണ് സർക്കാർ.

ഇറ്റലിയിൽ പോസിറ്റിവിറ്റി നിരക്ക് എട്ടിരട്ടി വർദ്ധിച്ചു. ബാറുകളും റസ്റ്ററന്റുകളും നേരത്തേ അടയ്ക്കാൻ തീരുമാനം. പോളണ്ടിൽ നവംബർ 3 ന് അവസാനിക്കുന്ന അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടാൻ നീക്കം. രാത്രി 9 മുതൽ കർഫ്യൂ.

ബൽജിയത്തിൽ കേസുകളിൽ പത്തിരട്ടി വർദ്ധനവ്. പ്രതിദിനം 18,000 കേസുകൾ. വാരാന്ത്യത്തോടെ ദേശീയ ലോക്ഡ‍ൗണിന് പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് രാജ്യം. അതേസമയം, കൊവിഡ് ബാധിച്ച് ഐ.സി.യുവിൽ കഴിയുന്ന ബൈൽജിയം മുൻ പ്രധാനമന്ത്രി സോഫി വിൽമീസിന്റേയും (45) ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബോറിസോവിന്റെയും (81)നില മെച്ചപ്പെട്ടു.

ജർമനിയിൽ ഒരാഴ്ചയ്ക്കിടെ 70 - 75 ശതമാനമെന്ന എന്ന നിലയ്ക്കാണ് കേസുകളുടെ വർദ്ധനവ്. പ്രതിദിന കേസുകൾ ദിവസങ്ങൾക്കകം 20,000 ആകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം ഉയർന്നെന്നാണ് റിപ്പോർട്ട്.

അതേസമയം, ഹോങ്കോംഗ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനത്തിന് ശമനമുണ്ടെന്നാണ് വിവരം. ഹോങ്കോംഗിൽ ജൂലായിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കും. ബീച്ചുകൾ തുറക്കും. ഒപ്പം ബാറുകളിലെ പ്രവേശന നിയന്ത്രണം ഇളവു ചെയ്യും.

ശ്രീലങ്കയിൽ സമൂഹവ്യാപനമില്ലെന്നും ക്ലസ്റ്ററുകൾ മാത്രമാണെന്നുമാണ് സർക്കാർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.