SignIn
Kerala Kaumudi Online
Thursday, 26 November 2020 10.19 AM IST

പോപ്പുലർ ഫിനാൻസിന്റെ കൊല്ലത്തെ ശാഖകളുടെ ജപ്തി ഉടൻ

pic

കൊല്ലം: പോപ്പുലർ ഫിനാൻസിന്റെ കൊല്ലം ജില്ലയിലെ മുഴുവൻ സ്വത്തും ജപ്തി ചെയ്യുന്ന ജില്ലാ ഭരണ കൂടത്തിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ 38 ശാഖകളിലെയും ആസ്തികളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. പൊലീസ് സാന്നിദ്ധ്യത്തിൽ ശാഖകൾ തുറന്ന് പരിശോധിച്ചാണ് തഹസിൽദാർമാരുടെ നേതൃത്വത്തിൽ റിപ്പോ‌ർട്ട് തയ്യാറാക്കിയത്. ശാഖകളിലുള്ള സാധനങ്ങൾ, ലോക്കറിൽ സൂക്ഷിച്ചിരുന്ന പണയ സ്വർണം, പണം എന്നിവയും രേഖപ്പെടുത്തും.

കൊല്ലം ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലായി 19 ശാഖകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. പുനലൂർ ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 19 ശാഖകളുമുണ്ട്. ജില്ലയിൽ പൂയപ്പള്ളി വില്ലേജിലെ അഞ്ച് സെന്റ് സ്ഥലവും കെട്ടിടവും മാത്രമാണ് പോപ്പുലർ ഫിനാൻസിന് സ്വന്തമായുള്ളത്. ശേഷിക്കുന്ന 37 ശാഖകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. തഹസിൽദാർമാർ നൽകുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് രണ്ട് ആർ.ഡി.ഒമാരും 31ന് കളക്ടർക്ക് റിപ്പോർട്ട് നൽകും.

നിക്ഷേപകരുടെ പരാതിയുടെയും ഹൈക്കോടതിയുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പോപ്പുലറിന്റെ എല്ലാ സ്വത്തുക്കളും ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടി പൂർത്തീകരിച്ചാണ് ജപ്തിയിലേക്ക് കടക്കുന്നത്.

ജില്ലയിലെ നിക്ഷേപകർക്ക് 300 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അയ്യായിരത്തിലേറെ പരാതികളാണ് ഇതുവരെ രണ്ട് പൊലീസ് ജില്ലകളിൽ നിന്നുമായി പൊലീസിന് ലഭിച്ചത്. സിറ്റിയിൽ ജില്ലാ ക്രൈംബ്രാഞ്ചും റൂറൽ പൊലീസ് ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയുമാണ് കേസുകളുടെ അന്വേഷണ ചുമതല വഹിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.