SignIn
Kerala Kaumudi Online
Thursday, 26 November 2020 10.18 AM IST

മിനി സ്കർട്ടിൽ പ്രിയാ വാര്യരും സാനിയ ഇയ്യപ്പനും

pic

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരങ്ങളാണ് സാനിയ ഇയ്യപ്പനും പ്രിയാ പി. വാര്യരും. ഫേട്ടോഷൂട്ടുകൾ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന താരങ്ങളാണ് ഇരുവരും. ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ജനശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. അതിന് ശേഷം മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിൽ സാനിയ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളത്തിൽ നായികയായും അല്ലാതെയും മികച്ച വേഷങ്ങൾ ചെയ്യുകയാണ് സാനിയ. ക്വീൻ എന്ന സിനിമായിലായിരുന്നു താരം ആദ്യമായി നായികയായി തിളങ്ങുന്നത്. ഒരു അഡാർ ലവ് എന്ന ഒമർലുലു സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് പ്രിയ വാര്യർ. ഈ ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനത്തിലെ കണ്ണടക്കൽ സീനിലൂടെയാണ് പ്രിയ ലോക പ്രശസ്തി നേടിയത്. ഒറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഈ മലയാളി സുന്ദരിക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സാനിയയും പ്രിയയും ഒരുമിച്ചുള്ള ഫേട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PHOTO SHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.