SignIn
Kerala Kaumudi Online
Thursday, 26 November 2020 9.04 AM IST

"മനസ് കടൽ പോലെ..."

ameya

അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസ് കരിക്കിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഒറ്റ എപ്പിസോഡിലൂടെ അമേയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

അതിന് ശേഷം താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ആരാധകർ ഏറ്റെടുത്തു. ഒരുപാട് വെബ് സീരീസുകൾ മലയാളത്തിലുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ ഇത് വിലയിരുത്തുന്നത് കരിക്കുമായി ബന്ധപ്പെടുത്തിയാണ്. കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളിൽ ഒരാളാണ് അമേയ. മോഡലിംഗ് മേഖലയിൽ സജീവമായ അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താരം. അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അമേയയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. "ചിലപ്പോഴൊക്കെ ഈ കടൽ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കടൽപോലെ ശാന്തമായ മനസ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകാറുണ്ട്." താരം ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.