SignIn
Kerala Kaumudi Online
Friday, 27 November 2020 4.54 AM IST

പൊലീസുകാരന്റെ കൊലപാതകം: ഒന്നാംപ്രതി പോരുകോഴി

cock-fight

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. കാലില്‍ ഘടിപ്പിച്ച ബ്ലേഡ്
കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു.

രക്തക്കുഴല്‍ മുറിഞ്ഞനിലയില്‍ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. കാല്‍നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്ന് പ്രവിശ്യാ പൊലീസ് മേധാവി പറഞ്ഞു.സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരമാണ് പൊലീസ് സംഘം ഗ്രാമത്തില്‍ എത്തിയത്.

ഏഴ് പോരുകോഴികളെയും പണവും പോലീസ് പിടിച്ചെടുത്തു. രണ്ട് കോഴികള്‍ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പരസ്പരം ആക്രമിക്കുന്നതാണ് കോഴിപ്പോര്. ഓരോ കോഴിക്കുമായി കാണികള്‍ക്ക് വാതുവെയ്ക്കാം. ഇതാണ് ഇതിലെ പ്രധാന സാമ്പത്തിക ആകര്‍ഷണം. നിയമവിധേയമായി കോഴിപ്പോര് നടത്താന്‍ ഫിലിപ്പീന്‍സില്‍ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമാണ്.

അധികൃതരുടെ കണ്ണുവെട്ടിച്ച് പല രഹസ്യകേന്ദ്രങ്ങളിലുമാണ് അനധികൃത കോഴിപ്പോര് നടക്കാറുള്ളത്. നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് മുതല്‍ കോഴിപ്പോരിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്ന് കോഴിപ്പോര് നടക്കുന്നതായ വിവരമറിഞ്ഞാണ് പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COCK FIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.