വെനീസിലെ വ്യാപാരി , ചൈന ടൗൺ, മാസ്റ്റർ പീസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയായ മറുനാടൻ നായികയാണ് പൂനം ബജ് വ. സമൂഹ മാദ്ധ്യമങ്ങളിൽ തന്റെ ഗ്ളാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ കാമുകൻ സുനീൽ റെഡ് ഢിയുമൊത്തുള്ള ഇന്റിമേറ്റ് ചിത്രം സുനീലിന്റെ ജന്മദിനത്തിലാണ് താരം പങ്കുവച്ചത്. പറഞ്ഞറിയിക്കാനാവുന്നതിലേറെ ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നാണ് കാമുകന് ജന്മദിനാശംസ നേർന്ന് താരം കുറിച്ചിരിക്കുന്നത്. അടുത്ത കാലത്ത് നടിക്കുനേരെ സമൂഹമാദ്ധ്യമത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് അതിനുകാരണം. ബിക്കിനി ധരിച്ചും മറ്റുമുള്ള ചിത്രങ്ങൾ ആരാധകർ വൈറലാക്കി. എന്നാൽ ചിലരാകട്ടെ അതിനെ കടുത്ത രീതിയിൽ വിമർശിക്കുകയും ചെയ്തു. ഇതു പൂനം ബജ് വയോ അതോ പൂണം പാണ്ഡേയോ എന്നായിരുന്നു ചിലരുടെ കമന്റ്. എന്നാൽ ആ ചിത്രങ്ങൾ തന്റേതാണെന്ന് പറഞ്ഞു പൂനം ബജ് വ രംഗത്തു വരികയും ചെയ്തു.