SignIn
Kerala Kaumudi Online
Thursday, 26 November 2020 10.26 AM IST

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എ.കെ.ജി സെന്ററിന്റെ സുരക്ഷ ശക്തമാക്കി, നടപടി ബി.ജെ.പി അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന്

bineesh

തിരുവനന്തപുരം: സി.പി.എം സ്ഥാനമായ എ.കെ.ജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഇ.ഡി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ബിനീഷിന് രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായതോടെ എ.കെ.ജി സെന്ററിന് മുന്നിലേക്ക് വിവിധ സംഘനടകള്‍ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ് സി.പി.എം ആസ്ഥാനത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.

എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി മാര്‍ച്ച് നടത്തുമെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹംപ്രതികരിച്ചു. എ.കെ.ജി സെന്ററിന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് നിലവിൽ ഉള്ളത്. ഇവിടെ കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയെല്ലാം പൊലീസ് ഒഴിപ്പിക്കുകയാണ്.

ഡി.സി.പി ദിവ്യ ഗോപിനാഥ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എ.കെ.ജി സെന്ററിന് മുന്നില്‍ പൊലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം.

സാധാരണ ഗതിയിൽ പ്രതിഷേധങ്ങളുടെഎ.കെ.ജി സെന്റർ പ്രതിഷേധങ്ങളുടെ കേന്ദ്രമാകാറില്ളെങ്കിലും പ്രതിപക്ഷ പാര്‍ട്ടികൾ ഇവിടെ പ്രക്ഷോഭങ്ങൾ നടത്താനുള്ള ഇടയുണ്ടെന്നുള്ള മുന്നറിയിപ്പ് നിലവിലുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നറിഞ്ഞതോടെ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്തേക്ക് കൂട്ടമായി എത്തുന്നുണ്ടെന്നാണ് വിവരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKG CENTRE, KERALA, INDIA, ENFORCEMENT, BINEESH KODIYERI, DRUGS CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.