കോട്ടയം: എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് രാത്രിയിൽ ലൈറ്റ് ഡിം ചെയ്തു കൊടുക്കാത്തവരെ പിടികൂടണമന്ന ആവശ്യം ശക്തം. മറ്റ് ജില്ലകളിലേത് പോലെ പരിശോധിച്ച് പിഴയീടാക്കണമെന്ന് ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടന്നു.
രാത്രി ഓടുന്ന വാഹനങ്ങൾ പ്രത്യേകിച്ച് നഗരത്തിനുള്ളിൽ സഞ്ചരിക്കുന്ന കാറുകൾ അടക്കമുള്ള വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്. എതിരെ വരുന്ന കാറുകളുടെ ശക്തമായ പ്രകാശം കണ്ണിലടിച്ച് ഇരുചക്രവാഹനയാത്രക്കാർ വലയുകയാണ്. പലരും വാഹനത്തിന്റെ യഥാർത്ഥ ഹെഡ് ലൈറ്റ് അഴിച്ചു മാറ്റി പകരം ലെൻസുള്ള ഹെഡ് ലൈറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. എതിർ വശത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കണ്ണഞ്ചും വിധമാണ് ഇതിലെ പ്രകാശം.
5000 രൂപ പിഴയീടാക്കാവുന്ന കുറ്റം
''ഞാൻ 69 വയസ്സുള്ള ഒരു പത്രവിതരണക്കാരനാണ് പുലർച്ചെ 3.30നു റോഡിൽ എത്തിയാൽ എതിരെ വരുന്ന ഒരു വാഹനവും ഹെഡ് ലൈറ്റ് ഡിം ചെയ്യാറില്ല, ശക്തിയേറിയ പ്രകാശമുള്ള 4 ലൈറ്റുകളും ആയി എതിരെ ഒരു വാഹനം വന്നാൽ എത്ര പ്രയാസമാണ് വണ്ടി ഓടിക്കാൻ. ഇനി ഒരാൾ ലൈറ്റ് ഡിം ചെയ്താൽ തന്നെ വാഹനം അടുത്തെത്തുമ്പോൾ ബ്രൈറ്റ് ആക്കും. ഇതൊന്നും രാത്രി പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാർ ശ്രദ്ധിക്കാറില്ല.''
ആർ.രവി, തിരുനക്കര ബസ് സ്റ്റാൻഡ്. കോട്ടയം