ജിദ്ദ: ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്പെഷ്യൽ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ കത്തിയാക്രമണം. ഒരു സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിസാര പരിക്കേറ്റ് ഗാർഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏകദേശം40 വയസിന് മുകളിൽ പ്രായമുള്ള സൗദി പൗരനാണ് അക്രമി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു.