പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്ന് വന്നതും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 238 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ഇതുവരെ 14814 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11535 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ കൊവിഡ് ബാധിതരായ 4 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ഇന്നലെ 147 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12148 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2572 പേർ ചികിത്സയിലാണ്.
ഇന്നലെ മരിച്ചവർ
1) 11ന് രോഗബാധ സ്ഥിരീകരിച്ച മലയാലപ്പുഴ സ്വദേശി (43). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
2) 24ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (70). പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
3) 18ന് രോഗബാധ സ്ഥിരീകരിച്ച ഇലന്തൂർ സ്വദേശി (58).പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
4) 21ന് രോഗബാധ സ്ഥിരീകരിച്ച ഏനാദിമംഗലം സ്വദേശി (78). കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
(കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 89 പേർ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.)
നിയന്ത്രണം നീക്കി
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (തെങ്ങേലി ലക്ഷംവീട് കോളനി ഭാഗം), ആറൻമുള ഗ്രാമപഞ്ചായത്തിലെ വാർഡ് 18 (പേരങ്ങാട്ട് കോളനി ഭാഗം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.