പാലക്കാട്: ബിനീഷ് കൊടിയേരി കേസിൽ ബി.ജെ.പി ഇടപെട്ടില്ലെങ്കിൽ അന്വേഷണം സി.പി.എം നേതാക്കളിലെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്വേഷണ ഏജൻസിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതുമൂലമാണ് ചിലർ രക്ഷപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പങ്കുണ്ട്. അദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വാളയാറിൽ ദുരുഹസഹാചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു മുല്ലപ്പള്ളി.