പെരിന്തൽമണ്ണ: 30 അടിയോളം താഴ്ച്ചയും10 അടിയിലധികം വെളളവുമുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ് കാളയെ ഫയർഫോഴ്സ് രക്ഷിച്ചു. കട്ടുപ്പാറ മലറോഡിൽ കരാട്ടുപറമ്പത്ത് സെയ്തിന്റെ പറമ്പിലെ കിണറ്റിലാണ് മുണ്ടുതറ ഷരീഫിന്റെ 200 കിലോ ഭാരമുളള അറവുകാള വീണത്. പെരിന്തൽമണ്ണ അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി. ബാബുരാജ്, സീനിയർ ഫയർ ഓഫീസർ വി.അബ്ദുൾസലീം
എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘത്തിലെ ഫയർ ഓഫീസർ ടിജോ തോമസ് കിണറ്റിലിറങ്ങി ഹോസ്, കയർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. ഫയർ ഓഫീസർമാരായ സനോജ്, സുഭാഷ്, ബൈജു, ഹോംഗാർഡ് അശോകൻ, സി.ഡി.വി വാളണ്ടിയർ ഹസ്സൻ പുത്തനങ്ങാടി എന്നിവരും റെസ്ക്യൂ സംഘത്തിലുണ്ടായിരുന്നു.