ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരായ സി.ബി.ഐ അന്വേഷണം ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. റാവത്തിനെതിരായ അഴിമതിക്കേസിൽ രണ്ട് ദിവസം മുമ്പാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
റാവത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഹാജരായി. കോടതിയുടെ പരിഗണനയ്ക്ക് വന്ന ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഹർജിയിൽ റാവത്തിന്റെ ഭാഗം കേൾക്കാതെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വേണുഗോപാൽ വാദിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് സി.ബി.ഐ അന്വേഷണ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.
റാവത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2016ൽ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസിലാണ് സുപ്രീം കോടതി, സി.ബി.ഐ അന്വേഷണം റദ്ദാക്കിയത്.