കൊച്ചി : കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനു നടത്തിയ പരീക്ഷയുടെ ഫലം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിലെ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത് കുമാർ അറിയിച്ചു. വെബ്സൈറ്റ് : www.hckrecruitment.nic.in