മുംബയ്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി.
ഈ മാസം ആദ്യം 50 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയ്ക്ക് സംസ്ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ സ്കൂളുകൾ, കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ജൂൺ 15 മുതൽ അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കായി പ്രത്യേക സബർബൻ ട്രെയിനുകൾ പുനഃരാരംഭിച്ചിരുന്നു. നിലവിൽ 10 ലേഡീസ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 1,410 സ്പെഷ്യൽ സബർബൻ സർവീസുകൾ നടത്തുന്നുണ്ട്.