ന്യൂഡൽഹി: ബാങ്ക് ഒഫ് ബറോഡയുടെ ലാഭം നടപ്പുവർഷത്തെ സെപ്തംബർപാദത്തിൽ 128 ശതമാനം കുതിപ്പുമായി 1,678.6 കോടി രൂപയിലെത്തി. 2019ലെ സമാനപാദത്തിൽ ലാഭം 736.6 കോടി രൂപയായിരുന്നു. ഈവർഷത്തെ ആദ്യപാദത്തിൽ കുറിച്ച 864.26 കോടി രൂപയുടെ നഷ്ടത്തിൽ നിന്നാണ് മികച്ച ലാഭത്തിലേക്കുള്ള ബാങ്ക് ഒഫ് ബറോഡയുടെ മുന്നേറ്റം.