SignIn
Kerala Kaumudi Online
Monday, 30 November 2020 5.05 AM IST

സർക്കാർ സഹായത്തോടെ, കനേഡിയൻ ഗവേഷണ സ്ഥാപനം കേരളത്തിൽ മരുന്ന് പരീക്ഷിച്ചു

reserch

ന്യൂഡൽഹി: മലയാളികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച കിരൺ (കേരള ഇൻഫർമേഷൻ ഓൺ റസിഡന്റ്സ് - ആരോഗ്യം നെറ്റ്‌വർക്ക്) സർവേയുടെ പിന്നിൽ പ്രവർത്തിച്ചതായി ആരോപണമുയർന്ന കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് (പി.എച്ച്.ആർ.ഐ) സംസ്ഥാനത്ത് ഹൃദയാഘാതം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ഗുളികയുടെ പരീക്ഷണവും നടത്തിയെന്ന വിവരം ഇംഗ്ളീഷ് ഓൺലൈൻ പ്രസിദ്ധീകരണം പുറത്തുവിട്ടു.

കിരൺ പദ്ധതിയുടെ ആദ്യരൂപമായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള ഹെൽത്ത് ഒബ്‌സർവേറ്ററി ആൻഡ് ബേസ് ലൈൻ സർവേ ( കെ.എച്ച്.ഒ.ബി.എസ് )​ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹൃദയാഘാതത്തിന് കാരണമാകുന്ന കൊളസ്റ്ററോൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്‌ക്കുള്ള പോളികാർപ്, പോളി പിൽ (നിലവിൽ ഉപയോഗത്തിലില്ല) എന്നിവ സൗജന്യമായി വിതരണം ചെയ്‌ത് മലയാളികളിൽ പരീക്ഷിച്ചത്. ടിപ്‌സ് കെ (ദി ഇന്ത്യൻ പോളികാർപ് സ്‌റ്റഡി-കേരള) എന്ന പേരിലുള്ള പദ്ധതിയിൽ മരുന്ന് സൗജ്യമായി നൽകാൻ കനേഡിയിൻ ഏജൻസി അഹമ്മദാബാദിലെ കാഡില മരുന്നു കമ്പനിയുമായി ധാരണയുണ്ടാക്കിയിരുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ ആശുപത്രി അടക്കം ആറ് സ്വകാര്യ സ്ഥാപനങ്ങളും തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും ഓൺലൈൻ മാദ്ധ്യമം വെളിപ്പെടുത്തുന്നു.


ടിപ്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട് പി.എച്ച്.ആർ.ഐ നൽകിയ വിവരങ്ങളിൽ കാനഡ ഇന്ത്യ റിസർച്ച് ഇന്നോവേഷൻ ഹെൽത്ത് നെറ്റ്‌വർക്കിന്റെ ( സിറിൻ )​ ഗവേഷണ പദ്ധതികളിൽ കേരള സർക്കാർ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഉപദേഷ്‌ടാവുമായ രാജീവ് സദാനന്ദൻ പോളിപിൽ ഗുളികയുടെ പ്രചാരണത്തിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സമിതിക്ക് കത്തയച്ചതും പുറത്തുവന്നിട്ടുണ്ട്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ കെ.എച്ച്.ഒ.ബി.എസ് ആരോഗ്യ സർവേയുടെ പിന്നിൽ പ്രവർത്തിച്ച പി.എച്ച്.ആർ.ഐ മേധാവിയും കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫസറും മലയാളിയുമായ സലീം യൂസഫ്, ശ്രീചിത്തിര ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വിഭാഗമായ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്‌റ്റഡീസിലെ പ്രൊഫസർ കെ.ആർ. തങ്കപ്പൻ, തിരു. മെഡിക്കൽ കോളേജ് പ്രൊഫസറും സന്നദ്ധ സംഘടനായ ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ സെക്രട്ടറിയുമായ കെ. വിജയകുമാർ എന്നിവരുമാണ് കിരൺ എന്ന പേരിൽ 2018ൽ വീണ്ടും സർവേ നടത്താൻ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന ഇ മെയിലുകളും പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫ് കാലത്ത് എൽ.ഡി.എഫ് എതിർത്ത സർവേ സർക്കാർ മാറിയപ്പോൾ പേരുമാറ്റി അവതരിപ്പിച്ചെന്നാണ് വിവരം.

കിരൺ സർവേയിൽ ശേഖരിച്ച,​ മലയാളികൾക്കിടയിലെ ഹൃദയാഘാതം, പ്രമേയം തുടങ്ങിയ രോഗങ്ങൾ, ജീവിതശൈലി, ചികിത്സാരീതി തുടങ്ങിയ വിവരങ്ങൾ പി.എച്ച്.ആർ.ഐയുടെ പക്കൽ എത്തിയെന്നാണ് സൂചന. എന്നാൽ പി.എച്ച്.ആർ.ഐ കിരൺ സർവേയുടെ സോഫ്‌റ്റ്‌വെയർ തയ്യാറാക്കുക മാത്രമാണ് ചെയ്‌തതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CANEDIAN RESERCH CENTRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.