കോഴിക്കോട് : ജില്ലയിൽ 692 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 677 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1006 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 6366 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല.
13 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ആറു പേർക്കും പോസിറ്റീവായി.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9686 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 2 (അരക്കിണർ, വെസ്റ്റ്ഹിൽ), കൊടിയത്തൂർ 1, കൂത്താളി 1, പെരുവയൽ 1, അത്തോളി 1, നൊച്ചാട് 1, ഒഞ്ചിയം 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 215 (വെസ്റ്റ്ഹിൽ, ചേവായൂർ, പുതിയങ്ങാടി, നല്ലളം, അരക്കിണർ, എലത്തൂർ, മീഞ്ചന്ത, കോട്ടപ്പറമ്പ്, ചാലപ്പുറം, മാവൂർ റോഡ്, വൈ.എം.സി.എ ക്രോസ് റോഡ്, വെളളയിൽ, മലാപ്പറമ്പ്, നടുവട്ടം, കുളങ്ങരപീടിക, നൈനാംവളപ്പ്, ശാന്തിനഗർ കോളനി, മൂഴിക്കൽ, ഇരിങ്ങാടൻപളളി, മാങ്കാവ്, തിരുവണ്ണൂർ, പൊറ്റമ്മൽ, മുണ്ടിക്കൽത്താഴം, ചെലവൂർ, കുണ്ടുങ്ങൽ, തങ്ങൾസ് റോഡ്, കുറ്റിച്ചിറ, സിവിൽ സ്റ്റേഷൻ, കാരപറമ്പ്, പാറോപ്പടി, കുറ്റിയിൽത്താഴം, മാത്തോട്ടം, കണ്ണാടിക്കൽ, പൂളക്കടവ്, മൊകവൂർ, മുഖദാർ, നടക്കാവ്, കോയ റോഡ്, പറയഞ്ചേരി, കണ്ണഞ്ചേരി, അത്താണിക്കൽ, എടക്കാട്, കൊമ്മേരി, കാളൂർ റോഡ്, ഫ്രാൻസിസ് റോഡ്, ചേവരമ്പലം, വെള്ളിമാടുകുന്ന്, ചക്കുംകടവ്,എരഞ്ഞിപ്പാലം,എടക്കാട്), കൊടിയത്തൂർ 30, ഫറോക്ക് 27, തിരുവമ്പാടി 24, കുന്നുമ്മൽ 23, താമരശ്ശേരി 19, വില്യാപ്പളളി 17, പേരാമ്പ്ര 16, കൊടുവളളി 16, മുക്കം 15, മാവൂർ 15, ചേമഞ്ചേരി 14, നൊച്ചാട് 13, കട്ടിപ്പാറ 12, തലക്കുളത്തൂർ 12, പെരുവയൽ 11, കടലുണ്ടി 10, അരിക്കുളം 10, ചങ്ങരോത്ത് 10, ചെറുവണ്ണൂർ - ആവള 9, മേപ്പയ്യൂർ 9, വടകര 8, കൊയിലാണ്ടി 8, മൂടാടി 7, പനങ്ങാട് 7, ഓമശ്ശേരി 6, പുതൂപ്പാടി 6, തിരുവള്ളൂർ 6, തുറയൂർ 6, കൂത്താളി 5, ഒളവണ്ണ 5.