അബുദാബി : കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിനിടെ വാക് പോരുണ്ടാക്കിയ മുംബയ് ഇന്ത്യൻസ് താരം ഹാർദിക്ക് പാണ്ഡ്യയെയും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് താരം ക്രിസ് മോറിസിനെയും മാച്ച് റഫറി താക്കീത് ചെയ്തു. മുംബയ് ബാറ്റിംഗിന്റെ 19-ാം ഓവറിൽ മോറിസിനെ സിക്സിന് പറത്തിയശേഷം പാണ്ഡ്യ ഗാലറിയിലേക്ക് ചൂണ്ടി കളിയാക്കിയിരുന്നു. തൊട്ടുപിന്നാലെ പാണ്ഡ്യ ക്യാച്ച് നൽകി പുറത്തായപ്പോൾ മോറിസ് പവിലിയനിലേക്ക് പരിഹസിച്ച് യാത്ര അയപ്പ് നൽകി. ഇതോടെ മോറിസിനോട്കയർത്ത്സംസാരിച്ച ശേഷമാണ് പാണ്ഡ്യ മടങ്ങിയത്.
മത്സരത്തിൽ അഞ്ചുവിക്കറ്റിന് മുംബയ് വിജയിച്ചിരുന്നു. ബാംഗ്ളൂർ ഉയർത്തിയ 164/6 എന്ന സ്കോർ അഞ്ചു പന്തുകൾ ബാക്കിനിൽക്കെയാണ് മുംബയ് മറികടന്നത്. പുറത്താകാതെ 79 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയ സെലക്ടർമാർക്കുള്ള മറുപടികൂടിയായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്.