തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 789 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 8,678 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. 8 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വഞ്ചിയൂർ സ്വദേശി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണൻ പിള്ള (64), പഴവങ്ങാടി സ്വദേശി ഗീത (60), കരിക്കകം സ്വദേശി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രൻ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂർ സ്വദേശി യശോദ (73), വർക്കല സ്വദേശി റഷീദ് (82) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 625 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ടുപേർ ആരോഗ്യ പ്രവർത്തകരാണ്.
കണക്കുകൾ ഇങ്ങനെ
പുതുതായി നിരീക്ഷണത്തിലായവർ - 1559
ആകെ നിരീക്ഷണത്തിലുള്ളവർ - 2703
ഇന്നലെ രോഗമുക്തി നേടിയവർ - 880
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1979
ചികിത്സയിലുള്ളവർ - 8678
കൊവിഡ് ലംഘനം: 499 പേർക്കെതിരെ നടപടി
ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 499 പേർക്കെതിരെ ഇന്നലെ നടപടിയെടുത്തതായി കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പ്രോട്ടോക്കോൾ ലംഘിച്ച 14 പേർക്കെതിരെ കേസെടുത്തു. വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് 34 പേരിൽനിന്നു പിഴ ഇൗടാക്കി. പൊലീസ് നടത്തിയ പരിശോധനയിൽ 51 പേരിൽ നിന്നു പിഴ ഈടാക്കി. 396 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു.