കൊച്ചി : ഇ.ഡിയുടെ കസ്റ്റഡിയിൽ കടുത്ത പീഡനമാണ് നേരിടുന്നതെന്നും, ബുധനാഴ്ച രാത്രി ഉറങ്ങാൻ പോലും അനുവദിക്കാതെ ചോദ്യം ചെയ്തെന്നും ശിവശങ്കർ കോടതിയിൽ പരാതിപ്പെട്ടു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ, തനിക്കു പരാതി പറയാനുണ്ടെന്ന് ശിവശങ്കർ വ്യക്തമാക്കി. തുടർന്ന് അടുത്തേക്ക് വിളിച്ചാണ് കോടതി കേട്ടത്. നടുവേദനയ്ക്കുള്ള ബെൽറ്റ് ധരിച്ചാണ് ശിവശങ്കർ ഹാജരായത്.
പരാതികൾ
ബുധനാഴ്ച രാത്രി ഒരു മണിവരെ ചോദ്യം ചെയ്തു. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ
വിളിച്ചുണർത്തി ചോദ്യം ചെയ്യാൻ തുടങ്ങി
നട്ടെല്ലിലെ ഡിസ്കിന്റെ തകരാർ നിമിത്തം കടുത്ത നടുവേദനയ്ക്ക് ചികിത്സയിലായിരുന്നു
14 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരുന്നത്. ഒമ്പതു ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.
ഡോക്ടർമാർ ഒരു മാസം ബെഡ് റെസ്റ്റ് പറഞ്ഞിരുന്നു. നിർബന്ധിച്ച് ഡിസ്ചാർജ്ജ് വാങ്ങിയാണ്
കസ്റ്റഡിയിലെടുത്തത്.
വിശ്രമിക്കാൻ സമയം നൽകാതെ തുടർച്ചയായി ചോദ്യം ചെയ്യുന്നു. ആരോ ഫോണിൽ നൽകുന്ന
നിർദ്ദേശമനുസരിച്ചാണ് ചോദ്യം ചെയ്യൽ
തുടർച്ചയായി രണ്ടു മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ കിടക്കാൻ അനുവദിക്കണം
നടുവേദനയ്ക്ക് വൈദ്യ സഹായം ലഭിച്ചില്ല.. ആയുർവേദ ചികിത്സ ലഭ്യമാക്കണം
ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല