SignIn
Kerala Kaumudi Online
Sunday, 29 November 2020 7.35 PM IST

വെള്ളം ഒഴുക്കിവിടുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കുത്തിക്കൊന്നു

pic

കൊല്ലം : വെള്ളം ഒഴുക്കിവിടുന്നതിനെ ചൊല്ലി അയൽക്കാ‌ർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവതി കത്തിക്കുത്തേറ്റ് മരിച്ചു. കൊല്ലം ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറിൽ ലീനയുടെ മകൾ അഭിരാമിയാണ് (24)മരിച്ചത്. ലീനയെ (48) കുത്തേറ്റ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുത്തി പരിക്കേൽപ്പിച്ച സമീപവാസിയായ ഫാമിലി നഗറിൽ ഉമേഷ് ബാബുവിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഭിരാമിയെയും ലീലയെയും കുത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറിഞ്ഞുവീണപ്പോൾ കത്തി തുളച്ച് കയറിയാണ് ഇയാളുടെ ശരീരത്തിൽ പരിക്കേൽക്കാൻ ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

കുത്തേറ്റ ലീനയെയും അഭിരാമിയെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിരാമി മരണമടഞ്ഞു. ലീനയെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉമേഷ്ബാബുവിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് കൊല്ലം അസി. കമ്മിഷണർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഉമേഷ് ബാബുവിന്റെ വീടിന്റെ ടെറസിൽ നിന്നുള്ള വെള്ളം സമീപത്തെ ഇടവഴിയിലേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് സൂചന.

അഭിരാമിയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്രുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഉമേഷ് ബാബു പൊലീസ് നിരീക്ഷണത്തിലാണ്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.