SignIn
Kerala Kaumudi Online
Tuesday, 24 November 2020 6.39 AM IST

ലോകത്ത് 4.58 കോടി കൊവിഡ് ബാധിതർ, 11,93,214 മരണം

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 4,58,92,097 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 11,93,214 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.


രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇതുവരെ തൊണ്ണൂറ്റിമൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,35,156 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് 48,648 പേർക്കാണ്. ഇന്നലെ 563 പേർ മരിച്ചു. ഇതോടെ ആകെ മരണം 1,21,090 ആയി ഉയർന്നു. 73,73,375പേർ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,59,562പേർ മരിച്ചു.സുഖംപ്രാപിച്ചവരുടെ എണ്ണം നാൽപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. റഷ്യയിൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. 15,99,976 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്നിക് 5 മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിവച്ചു. മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് പരീക്ഷണങ്ങൾ നിറുത്തിവച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US BRAZIL, INDIA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.