SignIn
Kerala Kaumudi Online
Sunday, 17 November 2019 10.47 PM IST

വേളി വിനോദ സഞ്ചാര ഗ്രാമത്തിന് പുത്തനുണർവായി മിനീച്വർ ട്രെയിൻ

തിരുവനന്തപുരം: വിനോദ സഞ്ചാരികൾക്ക് കൗതുകവും ആവേശവും പകരാൻ വേളിയിൽ മിനീച്വർ ട്രെയിൻ പദ്ധതി വരുന്നൂ. വേളിയുടെ ടൂറിസം സാദ്ധ്യതകൾ വിലയിരുത്തി സന്ദർശകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാനുള്ള പദ്ധതികളുമായി വിനോദ സഞ്ചാര വകുപ്പും ടൂർഫെഡും കൈകോർക്കുകയാണ്.

വേളിയുടെ മനോഹാര്യത വർദ്ധിപ്പിക്കുന്ന കടൽത്തീരവും സ്വർണനിറമുള്ള തീരമണ്ണിന്റെ ശോഭയും കായൽപ്പരപ്പുമായി സംഗമിക്കുന്ന ദൃശ്യം സഞ്ചാരികൾക്ക് ഇനി മിനീച്വർ ട്രെയിനിലിരുന്ന് ആസ്വദിക്കാം.

ഒട്ടേറെ ചെറിയ നിർത്തടങ്ങളും വെള്ളക്കെട്ടുകളും വിവിധയിനം പക്ഷികളും ഒത്തുചേരുന്ന വേളി, കായലും കടലും സംഗമിക്കുന്ന ഭൂമിയാണ്. കണ്ടൽക്കാടുകളും ആകർഷകമായ പൂക്കൾ നിറഞ്ഞ ചെടികളും വേളിയുടെ സൗന്ദര്യമാണ്. അമേരിക്കയിലും യൂറോപ്പിലും വെനീസ് മിനീച്വർ ട്രെയിൻ എന്ന പേരിൽ പ്രസിദ്ധമായ ഇത്തരം ട്രെയിൻ കേരളത്തിൽ ആദ്യമാണ്. വേളിയിലെ നീർത്തടകത്തിന് മുകളിലൂടെ കെട്ടിനിർമ്മിച്ച പാലങ്ങളിലൂടെയും ഗുഹകളിലൂടെയും സഞ്ചരിക്കുന്ന ട്രെയിൻ എല്ലാപ്രായക്കാർക്കും പ്രത്യേക അനുഭൂതി നൽകും.

പൂർണമായും പ്രകൃതിസൗഹാർദ്ദമാണെന്ന പ്രത്യേകതയും ഈ ട്രെയിനിനുണ്ട്. റെയിൽവേ സ്‌റ്രേഷനിൽ നിന്ന് യാത്ര തുടങ്ങി, വേളി പാർക്കിന്റെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 40 മിനുട്ടിനകം ട്രെയിൻ തിരിച്ചെത്തും. ട്രെയിന്റെ മൂന്ന് മുതൽ അഞ്ചുവരെയുള്ള ബോഗികളും എൻജിനും ഗാർഡ് റൂമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ട്രെയിനിന് സമാനമാണ്. ട്രെയിൻ പുറപ്പെടുന്ന സ്ഥലത്ത് തന്നെയാണ് ടിക്കറ്ര് കൗണ്ടർ. പരിശീലനം ലഭിച്ച ജോലിക്കാരുമുണ്ട്. ആഴ്‌ചയിൽ എല്ലാ ദിവസവും സർവീസുണ്ടാകും.

വേളിയിലെ നീന്തൽക്കുളത്തിന്റെയും പാർക്കിന്റെയും നവീകരണം, ആധുനിക സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്റർ, അർബൻ പാർക്ക്, ഇക്കോ പാർക്ക്, ടൂറിസ്‌റ്ര് വില്ലേജിലെ തീരസംരക്ഷണം തുടങ്ങിയ പദ്ധതികൾ കൂടി വേളി ടൂറിസത്തിന് കൂടുതൽ ആവേശമാകും. വരുംനാളുകളിൽ വേളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ് സൃഷ്‌ടിക്കാൻ മിനീച്വർ ട്രെയിൻ ഉൾപ്പെടെയുള്ള പദ്ധതികൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VELI TOURISM VILLAGE, KERALA TOURISM, MINIATURE TRAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.