SignIn
Kerala Kaumudi Online
Wednesday, 20 January 2021 4.35 PM IST

നഗ്നയായ സ്ത്രീയെക്കാൾ നഗ്നനായ പുരുഷനോട് അനുകമ്പയുള്ളവരോ സമൂഹം, വിമർശനവുമായി തിരക്കഥാകൃത്ത്

milind-soman-

അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ നടി പൂനം പാണ്ഡെയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. എന്നാൽ അതിന് ശേഷം നഗ്നനായി ഗോവയിലെ കടൽതീരത്ത് കൂടി ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെക്കുറിച്ചുള്ള വാർത്തകളും സജീവ ചർച്ചയായി. പിറന്നാൾ ദിനത്തിലായിരുന്നു നടന്റെ നഗ്ന ഓട്ടം. ഇതിന് പിന്നാലെ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.

പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതതും മിലിന്ദ് സോമനെതിരെ നടപടിയെടുക്കാത്തതും ഇരട്ടതാപ്പാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് അപൂർവ അസ്രാണിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് ആരോപണം. വടക്കൻ ഗോവയിലെ നക്ഷത്രഹോട്ടലിലായിരുന്നു പൂനം താമസിച്ചിരുന്നത്.

സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്നു ചോദിച്ചാണ് ട്വിറ്ററിൽ പ്രതിഷേധം ഇരമ്പുന്നത്.

പൂനം പാണ്ഡെ, മിലിന്ദ് സോമൻ, ഇരുവരും അടുത്തിടെ ഗോവയിൽ വച്ച് തങ്ങളുടെ ശരീരം പ്രദർശിപ്പിച്ചിരുന്നു. പൂനം ഭാഗികമായി എന്നാൽ മിലിന്ദ് മുഴുവനായും. പാണ്ഡെ അശ്ലീലം ആരോപണമുയർന്നതിനെ തുടർന്ന് നിയമക്കുരുക്കിലാണ്. എന്നാൽ 55 വയസിലും ശരീരം സംരക്ഷിക്കുന്നതിന്റ പേരിൽ സോമന് അഭിനന്ദനമാണ്. നഗ്‌നയായ സ്ത്രീയേക്കാൾ നഗ്‌നനായ പുരുഷനോട് അനുകമ്പയുള്ളവരാണ് നമ്മളെന്നാണ് ഞാൻ കരുതുന്നത് .. അപൂർവ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച തന്റെ 55ാം ജന്മദിനത്തിൽ നഗ്‌നനായി ഗോവൻ കടൽതീരത്ത് ഓടുന്ന ചിത്രം താരം പങ്കുവച്ചത്. ചിത്രത്തിന് താഴെ താരത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് നിറഞ്ഞത്. അതേസമയം അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പൂനത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് നടപടി.ഒരു സ്ത്രീയായ പൂനത്തിനെതിരെ നടപടിക്കു മുതിർന്ന അധികാരികൾ മിലിന്ദിനു നേരെ കണ്ണടച്ചു എന്നാണ് ആക്ഷേപം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MILIND SOMAN, POONAM PANDEY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.