SignIn
Kerala Kaumudi Online
Tuesday, 19 January 2021 9.16 PM IST

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ ആളോ!; സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ബിജെപി

bjp-niteesh

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിലൊന്ന് വോട്ട് എണ്ണിത്തീർന്നപ്പോൾ 129 സീ‌റ്റുകളിൽ ലീഡ് ചെയ്യുന്ന എൻ.ഡി.എ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ എൻ.ഡി.എയിൽ ഏ‌റ്റവും പ്രസക്തമായ കാര്യം ഏ‌റ്റവുമധികം സീ‌റ്റുകൾ നേടിയിരിക്കുന്നത് ബിജെപിയാണെന്നാണ് 73 സീ‌റ്റുകൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈ‌റ്റഡ് ലീഡ് ചെയ്യുന്നത് 49 ഇടങ്ങളിൽ മാത്രമാണ്. കഴിഞ്ഞ തവണത്തെക്കാൾ വളരെ പിന്നിലാണ് ഇത്തവണ നിതീഷിന്റെ പാർട്ടിയുടെ നില.

മോദിയുടെ ഇമേജാണ് തങ്ങളെ ഇലക്ഷനിൽ മുന്നിലെത്തിച്ചതെന്ന് ബിജെപി കരുതുന്നു. ഇന്ന് വൈകുന്നേരം സർക്കാർ‌ രൂപീകരണവും മുന്നണി നേതൃത്വം ചർച്ച ചെയ്യുമെന്ന് ബിജെപിയിലെ മുതിർന്ന നേതാവ് കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു.

സർക്കാരിനെ നയിക്കാൻ പുതിയൊരാളെ പാർട്ടി തേടുന്നു എന്ന സൂചനയാണ് ഇതർത്ഥമാക്കുന്നത്. ഇലക്ഷനിൽ പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണമായി നിതീഷും സംഘവും പറയുന്നത് കൊവിഡ് രോഗവും ചിരാഗ് പസ്വാനെയുമാണ്.

തിരഞ്ഞെടുപ്പ് പ്രചരണ കാലം മുഴുവനും ബിജെപിയുടെ സഖ്യകക്ഷിയായ ചിരാഗ് പസ്വാൻ പക്ഷെ നിതീഷിനെതിരെയായിരുന്നു. ചിരാഗ് പാർട്ടിയിലെ യുവാക്കളുടെ വോട്ട് ചോർത്തിയെന്ന് ജനതാദളിലെ മുതിർന്ന നേതാവ് കെ.സി. ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. ചിരാഗിനെ അത്തരത്തിൽ നിർത്തിയതിലൂടെ ബിജെപിക്കും എൻ.ഡി.എയ്‌ക്കും നിതീഷിനുമേൽ ശക്തി പ്രകടിപ്പിക്കാനുള‌ള അവസരമാണ് കൈവന്നിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NITISH KUMAR, JANATA DAL UNITED, BJP, CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.