SignIn
Kerala Kaumudi Online
Sunday, 24 January 2021 2.21 AM IST

ചൈനീസ് മോതിരം വിരലിൽ ഇടുന്ന ഫ്രീക്കൻമാർ മറക്കാതെ ഫയർഫോഴ്സിന്റെ നമ്പർ സൂക്ഷിച്ചോളൂ...

rings-

തിരുവനന്തപുരം : സിനിമാ താരങ്ങളെ അനുകരിച്ച് സ്റ്റീൽ മോതിരങ്ങൾ വാങ്ങി വിരലുകളിൽ അണിയുന്ന ഫ്രീക്കൻമാരെ കാരണം പണികിട്ടിയിരിക്കുന്നത് ഫയർ ഫോഴ്‌സിനാണ്. ചൈനീസ് മോതിരങ്ങൾ വിരലുകളിൽ കുടുങ്ങുന്നതോടെ ഫ്രീക്കൻമാർ കരച്ചിലിലാവും. രക്തയോട്ടം കുറഞ്ഞ് നീരുവന്ന് വീർത്ത വിരലുകളിൽ നിന്നും മോതിരം അറുത്തെടുക്കാൻ ആശുപത്രികൾ പോലും ഫയർ ഫോഴ്സിനെ സമീപിക്കുവാനാണ് യുവാക്കളോട് പറയുന്നത്.

ഏറെ സമയമെടുത്ത് അരംകൊണ്ട് രാകിമുറിച്ചാണ് അഗ്നി രക്ഷാ സേന സ്റ്റീൽ മോതിരങ്ങൾ വിരലിൽ നിന്നും പുറത്തെടുത്ത് യുവാക്കളെ രക്ഷിക്കുന്നത്. എന്നാൽ നീരുവന്ന് വിരലുകൾ വീർത്താൽ ഈ വിദ്യ ഫലിക്കണമെന്നില്ല. വർഷങ്ങളുപയോഗിച്ചാലും കേടുവരാത്ത സ്‌റ്റെയിൻലസ് സ്റ്റീൽ മോതിരങ്ങൾ ധരിച്ചവർ ഏറെ നാളുകൾ കഴിയുമ്പോഴാണ് ബുദ്ധിമുട്ടിലാവുന്നത്. മലയാളി യുവാക്കൾക്കൊപ്പം അന്യസംസ്ഥാന തൊഴിലാളികളും ചൈനീസ് മോതിരം ധരിച്ച് ഫ്രീക്കൻമാരാവുന്നുണ്ട്. ഇത്തരക്കാരോട് പറയുവാനുള്ളത് ഒന്നുമാത്രം, അടുത്തുള്ള ഫയർ ഫോഴ്സ് ഓഫീസ് അറിഞ്ഞുവച്ചോളൂ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, RING, CHINESE RING, FIRE FORCE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.