SignIn
Kerala Kaumudi Online
Saturday, 16 January 2021 1.45 AM IST

ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ മോദി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായെന്ന് നടൻ കൃഷ്ണകുമാർ

narendra-modi

ബീഹാർ തിരഞ്ഞെടുപ്പിൽ മോദി പ്രഭാവം കൊണ്ടുമാത്രമാണ് ഭരണവിരുദ്ധ തരംഗത്തിലും എൻ ഡി എ സഖ്യത്തിന് ഭരണത്തുടർച്ച കൈവന്നത്. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലവും പുറത്ത് വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും എതിരാളികളെ പരിഹസിച്ചുകൊണ്ടും രംഗത്ത് വന്നിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. മോദി എന്ന സൂര്യന്റെ മുന്നിൽ എതിരാളികൾ കത്തി ചാമ്പലായെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നത്. തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ കുറ്റംപറയുന്നവരെയും കൃഷ്ണകുമാർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ എന്നറിയില്ല. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി. റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു. പ്രചാരണത്തിനിടെ പതിവ് പോലെ വിളിച്ചു കൂവി മോഡി EVM മിൽ കളിക്കുന്നുണ്ടെന്നു. Exit poll ഫലങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ EVM ആണ് ശെരി എന്ന് പറഞ്ഞു. വോട്ടെണ്ണിതീർന്നപ്പോൾ EVM ശെരിയല്ല. കാരണം കൂട്ട തോൽവി. ബീഹാറിൽ മാത്രമാണോ, ഇന്ത്യ മൊത്തം തോറ്റൊടുങ്ങി. മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, ചൈനക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ. അതാണ്‌ മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം. ഭാരതത്തിന്റെ നന്മക്കും ഭാരതീയരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ദേശസ്നേഹിയായ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും, കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി മാറുന്നു BJP. ഒപ്പം എതിർ ചേരിയുടെ തകർച്ചയും. അധികം വൈകാതെ ദക്ഷിണത്യൻ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിൽ വരും മോഡി പ്രഭാവത്തിൽ. കാത്തിരിക്കാം ആ നല്ല നാളുകൾക്കായി. എല്ലാവർക്കും നന്മകളുണ്ടാവട്ടെ. 1f64f2764

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KRISHNAKUMAR, FACEBOOK POST, NARENDRA MODI, BIHAR ELECTION RESULT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.