തിരുവനന്തപുരം: ഈ വർഷത്തെ എസ്.എഫ്.ഐ അംഗത്വ വിതരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാതായി ഭാരവാഹികൾ അറിയിച്ചു. ഈ വർഷം 16 ലക്ഷം വിദ്യാർത്ഥികളെ എസ്.എഫ്.ഐയിൽ അംഗങ്ങളാക്കാനാണ് 'മാനുഷികതയുടെ പക്ഷം ചേരാം അതിജീവനത്തിന്റെ കൈയൊപ്പ് ചാർത്താ"മെന്ന മുദ്രാവാക്യമുയർത്തിയുള്ള അംഗത്വ വിതരണ കാമ്പെയിനിന്റെ ലക്ഷ്യം.കൊവിഡ് കാലമായതിനാൽ വീടുകളിൽ പോയി വിദ്യാർത്ഥികളെ കണ്ടാണ് അംഗത്വ വിതരണം നടത്തുന്നത്. മെമ്പർഷിപ്പ് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നാഷണൽ തയ്ക്കൊണ്ടോ പുംസെ കായിക താരവും ക്രിസ്ത്യൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ കർണ്ണികയ്ക്ക് നൽകി നിർവഹിച്ചു. കോഴിക്കോട് നടന്ന പരിപാടിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവും തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.എ വിനീഷും പങ്കെടുത്തു.