ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. ഇതുവരെ 5,37,28,467പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പതിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 1,10,61,491 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തേഴ് ലക്ഷം പിന്നിട്ടു. നിലവിൽ 4,80,614 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.29 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തൊന്ന് ലക്ഷം പിന്നിട്ടു.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അമ്പത്തിയെട്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.64 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം കടന്നു.